Complaint | നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം ഫേസ്ബുകില്‍ പങ്കുവച്ചു; തൃശൂരിലെ ഇടത് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി എന്‍ ഡി എ

 


ADVERTISEMENT

തൃശൂര്‍: (KVARTHA) നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം ഫേസ്ബുകില്‍ പങ്കുവച്ച സംഭവത്തില്‍ തൃശൂരിലെ ഇടത് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി എന്‍ഡിഎ. തിരഞ്ഞെടുപ്പ് കമിഷന്‍ ബ്രാന്‍ഡ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തതായും തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുനില്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതു തടയണമെന്നുമാണ് കലക്ടര്‍ക്ക് നല്‍കിയ പരാതിയിലുള്ളത്.  എന്‍ഡിഎയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ രവി കുമാര്‍ ഉപ്പത്താണ് പരാതി നല്‍കിയിരിക്കുന്നത്.

Complaint | നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം ഫേസ്ബുകില്‍ പങ്കുവച്ചു; തൃശൂരിലെ ഇടത് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി എന്‍ ഡി എ

സിനിമാ ലൊകേഷനിലെത്തി ടൊവിനോയെ കണ്ട സുനില്‍കുമാര്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫേസ്ബുകില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ താന്‍ കേരള തിരഞ്ഞെടുപ്പ് കമിഷന്റെ അംബാസഡര്‍ ആണെന്നും തന്റെ ഫോടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതു നിയമ വിരുദ്ധമാണെന്നും വ്യക്തമാക്കി ടൊവിനോ ഫേസ്ബുകില്‍ കുറിപ്പ് പങ്കുവച്ചതോടെ സുനില്‍ കുമാര്‍ ചിത്രം നീക്കം ചെയ്യുകയായിരുന്നു. ടൊവിനോ പ്രചാരണ പരിപാടികളുടെ അംബാസഡറാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സുനില്‍കുമാര്‍ പ്രതികരിച്ചു.

Keywords: Sunil Kumar should not be allowed to contest elections; complaint submitted to collector by BJP, Thrissur, News, VS Sunil Kumar, Complaint, Submitted, Collector, BJP, Politics, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia