Follow KVARTHA on Google news Follow Us!
ad

Obitury | കഥാകൃത്ത് ടി എന്‍ പ്രകാശ് നിര്യാതനായി

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ടി എന്‍ പ്രകാശ് (68) അന്തരിച്ചു.
കണ്ണൂര്‍: (KVARTHA) മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ടി എന്‍ പ്രകാശ് (68) അന്തരിച്ചു.
  
Kannur, Kannur-News, Kerala,Kerala-News, News-Malayalam-News, Obituary, Story writer TN Prakash passed away.

കേരള സാഹിത്യ അക്കാദമി അംഗവും കേന്ദ്ര സാഹിത്യ അക്കദമി ഉപദേശക സമിതി അംഗവുമായിരുന്നു. കണ്ണൂര്‍ സൗത്ത് എഇഒ, തലശ്ശേരി ഡിഇഒ. എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കണ്ണൂര്‍ വലിയന്നൂരിലാണ് ജനനം.

പിതാവ്: എം കൃഷ്ണന്‍ നായര്‍. മാതാവ്: എം കൗസല്യ.

വളപട്ടണം പാലം, ദശാവതാരം, സ്‌നേഹ ദൃശ്യങ്ങള്‍, ഇന്ത്യയുടെ ഭൂപടം, ഈ കടല്‍ത്തീര നിലാവില്‍, വാഴയില, ബ്ലാക് ബോക്‌സ് എന്നീ കഥാസമാഹാരങ്ങളും സൗന്ദര്യ ലഹരി, കിളിപ്പേച്ച് കേക്കവ, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, ചന്ദന തുടങ്ങിയ നോവലൈറ്റുകളും വിധവകളുടെ വീട് എന്ന നോവലും പ്രസിദ്ധീകരിച്ചു. അനുഭവകുറിപ്പുകളും, യാത്രാ വിവരണങ്ങളും ജീവ ചരിത്രവും നാടകങ്ങളുമുള്‍പ്പെടെ നിരവധി കൃതികളുടെ കര്‍ത്താവാണ്.

അബുദാബി ശക്തി അവാര്‍ഡ്, ചെറുകഥാ ശതാബ്ദി അവാര്‍ഡ്, മുണ്ടശ്ശേരി അവാര്‍ഡ്, വി ടി ഭട്ടതിരിപ്പാട് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. താപം എന്ന കഥാ സമാഹാരത്തിന് 2005 ലാണ് മികച്ച ചെറുകഥയ്ക്കുളള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. 2011ല്‍ സര്‍വീസില്‍ വിരമിച്ച് സാംസ്‌കാരികരംഗത്ത് സജീവ സാന്നിധ്യമാകുന്നതിനിടെ പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു. വീണ്ടും എഴുത്തിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിനിടെയാണ് അന്ത്യം.

ഭാര്യ: ഗീത (റിട്ട. അദ്ധ്യാപിക കടമ്പൂര്‍ സ്‌കൂള്‍). മക്കള്‍: പ്രഗീത്, തീര്‍ത്ഥ.

Keywords: Kannur, Kannur-News, Kerala,Kerala-News, News-Malayalam-News, Obituary, Story writer TN Prakash passed away.

Post a Comment