Still Got it | വേണ്ടി വന്നത് വെറും 6 സെക്കൻഡ്, ഈ പ്രായത്തിലും ധോണിയുടെ ചുറുചുറുക്ക് അത്ഭുതകരം! ആ ക്യാച്ച് വൈറൽ

 


ചെന്നൈ: (KVARTHA) ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ നായകനല്ലെങ്കിലും ടീം അദ്ദേഹത്തിൻ്റെ കീഴിലാണ് കളിക്കുന്നതെന്ന് പറയാം. ധോണിയുടെ സമർത്ഥമായ നീക്കങ്ങൾക്ക് മുന്നിൽ ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ മത്സരത്തിൽ തകരുന്ന കാഴ്ചയാണ് ഒടുവിൽ കണ്ടത്. ചെന്നൈ 20 ഓവറിൽ ആറ് വിക്കറ്റിന് 206 റൺസെടുത്തപ്പോൾ മറുപടിയായി ഗുജറാത്ത് ടൈറ്റൻസിന് എട്ട് വിക്കറ്റിന് 143 റൺസ് മാത്രമാണ് അടിച്ചുകൂട്ടാനായത്. 63 റൺസിൻ്റെ തോൽവിയാണ് ഗുജറാത്ത് ടൈറ്റൻസിന് നേരിടേണ്ടി വന്നത്.

Still Got it | വേണ്ടി വന്നത് വെറും 6 സെക്കൻഡ്, ഈ പ്രായത്തിലും ധോണിയുടെ ചുറുചുറുക്ക് അത്ഭുതകരം! ആ ക്യാച്ച് വൈറൽ

ധോനിയുടെ ചുറുചുറുക്ക് കുറഞ്ഞിട്ടില്ല

42-ാം വയസിലും ധോണി വിക്കറ്റ് കീപ്പർ എന്ന നിലയിൽ കാട്ടുന്ന അത്ഭുതപ്പെടുത്തുന്ന ചടുലത ഒരിക്കൽ കൂടി ഈ മത്സരം വെളിവാക്കി. ഡാരിൽ മിച്ചൽ എറിഞ്ഞ പന്ത് നാലാം സ്റ്റമ്പിൽ വലത് വശത്ത് 2.27 മീറ്റർ ഡൈവ് ചെയ്ത് ക്യാച്ചെടുത്ത് വിജയ് ശങ്കറിനെ പുറത്താക്കിയാണ് ധോണി തന്റെ പ്രതിഭ ഒരിക്കൽ കൂടി പ്രകടിപ്പിച്ചത്. ഈ ക്യാച്ച് പിടിക്കാൻ ധോണിക്ക് വേണ്ടിവന്ന സമയം ആറ് സെക്കൻഡ് മാത്രമായിരുന്നു എന്നതാണ് പ്രത്യേകത.

ഇതുമാത്രമല്ല ധോണി ഈ ക്യാച്ച് രണ്ടു കൈകൊണ്ടും പിടിക്കുകയും ചെയ്തു. പലപ്പോഴും വിക്കറ്റ് കീപ്പർമാർ ഒരു കൈകൊണ്ട് ഇത്തരം ക്യാച്ചുകൾ പിടിക്കുന്നത് കാണാറുണ്ടെങ്കിലും ഇരുകൈയ്യും നീട്ടി അത്തരം ക്യാച്ചുകൾ പിടിക്കുന്നത് ധോണിയുടെ മാത്രം കഴിവാണെന്ന് നെറ്റിസൻസ് അഭിപ്രായപ്പെട്ടു. ധോണിയുടെ ഈ ക്യാച്ചിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

 

Keywords: News, News-Malayalam-News, National, National-News, Sports, IPL, MS Dhoni, BCCI, Cricket, 'Still Got it': MS Dhoni's Age-defying Diving Catch Has Chepauk Crowd Go Berserk - WATCH.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia