Follow KVARTHA on Google news Follow Us!
ad

Sleep Apnea | ഉറക്കത്തിലെ ശ്വസന വൈകല്യം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴി വെക്കാം!

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴി വെക്കാം Health, Lifestyle, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ആരോഗ്യകരമായ ഉറക്കം നമ്മുടെ ശരീരത്തിന് മാത്രമല്ല മാനസിക അവസ്ഥയ്ക്കും അത്യാവശ്യമാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ടും നല്ല ഉറക്കം നമുക്ക് നഷ്ടപ്പെട്ടേക്കാം. ഉറക്കത്തിനിടയിൽ ശ്വാസ തടസം അനുഭവിക്കുന്നവർ ധാരാളം പേർ ഉണ്ടാവാം. ഈ അവസ്ഥയെ വിളിക്കുന്ന പേരാണ് സ്ലീപ് അപ്നിയ.


സ്ലീപ് അപ്നിയ എന്നാൽ ഒരു തരം ഉറക്ക തകരാർ (Sleep Disorder) ആണ്. ഉറക്കത്തിലുണ്ടാകുന്ന ശ്വാസ തടസമാണ് ഇത്. ഉറക്കത്തിലെ ശ്വസന വൈകല്യം സ്വസ്ഥമായ ഉറക്കത്തെ സാരമായ രീതിയിൽ ബാധിക്കുന്ന ഒന്നാണ്. ഉറക്കത്തിനിടയിൽ ശരീരത്തിലെ പേശികൾ വിശ്രമിക്കുന്ന സമയത് തൊണ്ടയുടെ പിൻഭാഗത്തു ഉണ്ടാകുന്ന മൃദുവായ ടിഷ്യു തകരുന്നത് മൂലമാണ് ഈ അവസ്ഥ അനുഭവപ്പെടുന്നത്. നമ്മുടെ സുഗമമായ ഉറക്കത്തിനിടയിൽ കുറഞ്ഞത് 10 സെക്കൻഡ് വരെ പൂർണമായും ശ്വാസം നിലക്കുന്ന പോലെയുള്ള അവസ്ഥയാണിത്.

ഇത് രക്തത്തിലെ ഓക്സിജൻ വിതരണത്തെ മോശമായ രീതിയിലേക്ക് എത്തിച്ചേക്കാം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴി വെക്കാം. പലതവണയായി ഈ അവസ്ഥ ഉറക്കത്തിനിടയിൽ സംഭവിച്ചേക്കാം. ഉച്ചത്തിലുള്ള കൂർക്കം വലി, ഉറക്കത്തിനിടയിൽ ഞെട്ടി ഉണരൽ, ഉറക്കത്തില്‍ ഇടയ്ക്കിടെയുണ്ടാകുന്ന ശ്വസന ബുദ്ധിമുട്ട്, പകൽ ക്ഷീണം, ഉറക്കത്തിനിടയിൽ ശ്വാസം വിടാൻ ബുദ്ധിമുട്ടാവുകയും ഞെട്ടി ഉണരുകയും ചെയ്യൽ, ഉറക്കത്തിന്റെ തൃപ്തികരമായ സുഖം ലഭിക്കാതിരിക്കുക, ഉറക്കത്തിനിടയിൽ ഉണ്ടാകുന്ന മൂത്രശങ്ക, ഉയർന്ന രക്ത സമ്മർദം, ഉത്സാഹ കുറവ്, ഡിപ്രഷൻ, ശ്രദ്ധ കുറവ്, അനിയന്ത്രിതമായ പ്രമേഹം, എന്നിങ്ങനെയുള്ള ശാരീരിക മാനസിക പ്രശ്നങ്ങൾ സ്ലീപ് അപ്നിയയുടെ ലക്ഷണങ്ങളാണ്.

പകൽ സമയത്ത് ഉണ്ടാകുന്ന ഉറക്കക്കൂടുതൽ ഉന്മേഷം ഇല്ലാതാക്കുകയും എല്ലാത്തിനോടുമുള്ള താല്പര്യ കുറവും ഉണ്ടാക്കും. ഹൃദയ ആരോഗ്യം തകർക്കാനും സ്ലീപ് അപ്നിയ കാരണമാവും. ഉറക്കത്തിലുള്ള ശ്വാസ തടസത്തിന് പരിഹാരമായി ഘടിപ്പിക്കാവുന്ന വെന്റിലേറ്റർ ലഭ്യമാണ്. ഇത് ഫലപ്രദവുമാണ്. സ്ലീപ് അപ്നിയയുടെ പരിഹാര മാർഗമാണ് ഇത്. സ്ലീപ് അപ്നിയ ഹൃദയ സ്പന്ദനങ്ങൾക്കു വരെ വ്യതിയാനം സംഭവിക്കാൻ കാരണമായേക്കാമെന്നതിനാൽ ശ്രദ്ധ പ്രധാനമാണ്.

Keywords: News, National, New Delhi, Health, Lifestyle, Sleep Apnea, Sleep Disorder, Sleep, Oxygen, Sleep Apnea: What It Is, Causes, Symptoms & Treatment, Shamil.
< !- START disable copy paste -->

Post a Comment