SWISS-TOWER 24/07/2023

Beauty Tips | ഗര്‍ഭകാലങ്ങളിലെ സൗന്ദര്യ സംരക്ഷണം എങ്ങനെയുള്ളതാകണം? സൂക്ഷിച്ചില്ലെങ്കില്‍ ബാധിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിനെ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 


ADVERTISEMENT

കൊച്ചി: (KVARTHA) ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലം ജീവിതത്തിലെ ഏറ്റവും സുന്ദരമാണ്. അമ്മയാകുന്നതിന്റെ സന്തോഷവും പിറക്കാനിരിക്കുന്ന കുഞ്ഞിനെ പറ്റിയുള്ള സങ്കല്‍പങ്ങളും ജീവിതത്തിന് പുതിയ അര്‍ഥം നല്‍കുമെന്ന തോന്നലുണ്ടാകുന്ന കാലം.

എന്നാല്‍ ഗര്‍ഭകാലം സുന്ദരമാണെങ്കിലും മിക്കവാറും സ്ത്രീകളിലെ സൗന്ദര്യം കുറയുന്ന സമയം കൂടിയാണിത്. പ്രത്യേകിച്ചും ഗര്‍ഭകാലത്തിന്റെ അവസാനമാസങ്ങളില്‍ മിക്കവാറും പോഷകം കുഞ്ഞിന്റെ വളര്‍ചയ്ക്കു വേണ്ടി എടുക്കുന്നത് കൊണ്ട് അമ്മയുടെ മുഖം പലപ്പോഴും വിളറിയിരിക്കുന്നത് സാധാരണമാണ്.

Beauty Tips | ഗര്‍ഭകാലങ്ങളിലെ സൗന്ദര്യ സംരക്ഷണം എങ്ങനെയുള്ളതാകണം? സൂക്ഷിച്ചില്ലെങ്കില്‍ ബാധിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിനെ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
 
കണ്ണിനടിയില്‍ കറുപ്പ് പടരുന്നതാണ് മറ്റൊരു പ്രശ്നം. ഗര്‍ഭകാലത്ത് കുഞ്ഞിന്റെ ആരോഗ്യം കൂടി കണക്കിലെടുത്ത് ഭക്ഷണകാര്യങ്ങളില്‍ ചിട്ട വയ്ക്കുവാന്‍ സാധിച്ചെന്നും വരില്ല. അതുകൊണ്ട് അമിതവണ്ണം വന്ന് ശരീരഭംഗി നഷ്ടപ്പെടുന്നതും മറ്റൊരു പ്രശ്നമാണ്. എന്നാല്‍ ശ്രമിച്ചാല്‍ ഗര്‍ഭകാലത്തെ സൗന്ദര്യസംരക്ഷണം നടക്കാവുന്നതേ ഉള്ളൂ. കൂടുതല്‍ സുന്ദരിയുമാകാം.

എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ സൗന്ദര്യ സംരക്ഷണം പാലിക്കുന്നവര്‍ അത് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കാതിരിക്കുന്ന വിധത്തിലുള്ള സൗന്ദര്യ വര്‍ധക സാധനങ്ങളായിരിക്കണം ഉപയോഗിക്കേണ്ടത്. മറിച്ചായാല്‍ അത് ഗര്‍ഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ ഗര്‍ഭാവസ്ഥയില്‍ ഏതൊക്കെ സൗന്ദര്യ വര്‍ധക വസ്തുക്കളാണ് ഉപയോഗിക്കേണ്ടത് എന്ന് അറിഞ്ഞിരിക്കണം. അതേകുറിച്ച് അറിയാം.

അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഗര്‍ഭകാലത്ത് നല്ലതു പോലെ ഭക്ഷണം കഴിയ്ക്കണമെന്നാണ് മുതിര്‍ന്നവര്‍ പറയാറുള്ളത്. നല്ലതു പോലെ എന്നതിന് പകരം നല്ല ഭക്ഷണം എന്ന രീതി സ്വീകരിക്കുന്നതായിരിക്കും നല്ലത്. കയ്യില്‍ കിട്ടുന്നതെന്തും വാരിവലിച്ചു കഴിയ്ക്കുന്നതിന് പകരം പോഷകങ്ങളടങ്ങിയ, കൊഴുപ്പധികമില്ലാത്ത ഭക്ഷണം കഴിയ്ക്കാം.

പഴങ്ങളും പച്ചക്കറികളും ദിവസവും കഴിക്കുക. മുളപ്പിച്ച ധാന്യങ്ങള്‍, ഇലവര്‍ഗങ്ങള്‍, വീട്ടിലുണ്ടാക്കുന്ന ജ്യൂസുകള്‍ എന്നിവ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്. ധാരാളം വെള്ളം കുടിയ്ക്കുവാനും ശ്രദ്ധിക്കണം.

ഗര്‍ഭകാലത്ത് മുടി സംരക്ഷണം പ്രധാനമാണ്. ശരീരത്തില്‍ ഈസ്ട്രജന്‍ തോത് കൂടുന്നത് കൊണ്ട് ഗര്‍ഭകാലത്ത് മുടി കൂടുതല്‍ കൊഴിയും. അതുകൊണ്ട് മുടിയില്‍ പരീക്ഷണങ്ങള്‍ കഴിവതും കുറയ്ക്കേണ്ട കാലമാണിത്. മുടി കളര്‍ ചെയ്യുക, നീട്ടുക, ചുരുട്ടുക തുടങ്ങിയ പരീക്ഷണങ്ങളൊക്കെ പ്രസവം നടക്കുന്നതുവരെയെങ്കിലും മാറ്റിവയ്ക്കുക.

മുടി അധികം മുറുക്കി കെട്ടുന്നതും മുടികൊഴിച്ചിലിന് കാരണമാകും. ചെറുചൂടുള്ള വെളിച്ചെണ്ണ രാത്രി തലയില്‍ മസാജ് ചെയ്ത് മുടി കെട്ടിവയ്ക്കുക. രാവിലെ കുളിക്കുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോഗിച്ച് ഇത് കഴുകിക്കളയാം. നല്ലപോലെ മുടി ഉണങ്ങിയതിന് ശേഷം മാത്രം കെട്ടിവയ്ക്കുക.

ഗര്‍ഭകാലത്ത് എണ്ണ തേച്ചു കുളിയ്ക്കുന്നത് വളരെ പ്രധാനമാണ്. ശരീരം മുഴുവന്‍ എണ്ണ തേച്ച് മസാജ് ചെയ്യുക. ഗര്‍ഭകാലത്ത് ചര്‍മം വലിഞ്ഞ് പാടുകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എണ്ണ തേയ്ക്കുന്നത് ഇതിന് ഒരു പരിധി വരെ ഒരു പ്രതിവിധിയാണ്.

ചര്‍മത്തിന്റെ വരള്‍ച മാറ്റുവാനും ഇത് സഹായിക്കുന്നു. ഗര്‍ഭകാലത്ത് നടുവേദന ഒരു പ്രധാന പ്രശ്നമാണ്. എണ്ണ തേച്ച് ശരീരം മസാജ് ചെയ്യുന്നത് ഇതിനും നല്ലതാണ്. മസാജിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് ശരീരത്തോടൊപ്പം മനസിനും ഉണര്‍വ് നല്‍കുന്നു.

ഉറക്കം ഗര്‍ഭകാലത്ത് പ്രധാനമാണ്. കുഞ്ഞിന്റെയും അമ്മയുടേയും ശരിയായ ആരോഗ്യത്തിന് ഇത് വളരെ പ്രധാനവുമാണ്. ഗര്‍ഭിണിയ്ക്ക് ഉറക്കം കുറഞ്ഞാല്‍ കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുടി കൊഴിച്ചില്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ് ഉറക്കം.

ശ്രദ്ധിക്കേണ്ടവ

സ്പ്രേ

സ്പ്രേ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇവ പലപ്പോഴും അണുബാധ ഉണ്ടാകുന്നതിന് കാരണമാകും.

ലിപ് ലൈനര്‍

ലിപ് ലൈനര്‍ ഉപയോഗിക്കുന്നത് കൊണ്ട് ദോഷമില്ലെങ്കിലും ഇവയുടെ ഉപയോഗം അധികമാവാതെ നോക്കണം.

ഫൗണ്ടേഷന്‍


ഫൗണ്ടേഷന്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണമെങ്കിലും ഗര്‍ഭ കാലത്ത് ഉപയോഗിക്കാവുന്നതാണ്.

ഹെന്ന

കേശ സംരക്ഷണത്തിലും പ്രാധാന്യം നല്‍കുന്നവരാണ് ഗര്‍ഭിണികള്‍. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് ഹെന്ന ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. എങ്കിലും ടാറ്റൂ പോലുളളവ ചര്‍മത്തില്‍ അണുബാധ ഉണ്ടാക്കുന്നു. അതുകൊണ്ട് ഒഴിവാക്കാന്‍ ശ്രമിക്കുക.

കണ്‍സീലര്‍


കണ്‍സീലര്‍ ചര്‍മത്തിന്റെ നിറത്തേക്കാളും ഇളം നിറത്തിലുളളത് ഉപയോഗിക്കാം. മാത്രമല്ല ഇത് കണ്ണിന് അധികം ദോഷം ചെയ്യാത്തതാണെന്നതിനാല്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

പെഡിക്യൂര്‍


പെഡിക്യൂര്‍ മാനിക്യൂര്‍ ചെയ്യുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പ്രശ്നവും ഇല്ല. നഖം വൃത്തിയായി സൂക്ഷിക്കണം. നെയില്‍ പോളിഷ് ഉപയോഗിക്കാം.

ഫേഷ്യല്‍ ചെയ്യുമ്പോള്‍

ഗര്‍ഭ കാലത്ത് ഫേഷ്യല്‍ ചെയ്യുന്നവരും കുറവല്ല. എന്നാല്‍ ഫേഷ്യല്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ സൂക്ഷിക്കുന്നത് നല്ലത്.

ഫേഷ്യല്‍


വീട്ടിലുണ്ടാക്കുന്ന ഫേസ് പാകുകളും സ്വാഭാവിക സൗന്ദര്യസംരക്ഷണമാര്‍ഗങ്ങളും  ഉപയോഗിക്കാം. ബ്ലീചിംഗ് തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്.

Keywords: Simple Beauty Tips to Look Classy During Pregnancy, Kochi, News, Simple Beauty Tips, During Pregnancy, Health, Facial, Bleaching, Protect, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia