SWISS-TOWER 24/07/2023

Siddharth's Death | സിദ്ധാര്‍ഥിന്റെ മരണം: കേസ് അന്വേഷണം സി ബി ഐക്ക് വിട്ടു

 


തിരുവനന്തപുരം: (KVARTHA) പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തില്‍ കേസ് അന്വേഷണം സി ബി ഐക്ക് വിട്ടു. സിദ്ധാര്‍ഥിന്റെ പിതാവും ബന്ധുക്കളും ശനിയാഴ്ച രാവിലെ ഓഫീസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംസാരിച്ചിരുന്നു. 

തുടര്‍ന്ന് കേസ് അന്വേഷണം സിബിഐക്ക് വിടണം എന്ന് കുടുംബം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഇതു സംബന്ധിച്ച നിവേദനവും സിദ്ധാര്‍ഥിന്റെ മാതാവ് മുഖ്യമന്ത്രിക്ക് നല്‍കി. കുടുംബത്തിന്റെ വികാരം മാനിച്ചാണ് കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Aster mims 04/11/2022
Siddharth's Death | സിദ്ധാര്‍ഥിന്റെ മരണം: കേസ് അന്വേഷണം സി ബി ഐക്ക് വിട്ടു

കേസില്‍ പൊലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂര്‍വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിദ്ധാര്‍ഥിന്റെ ദൗര്‍ഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തില്‍ ആഴ്ത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Siddharth's death: Case investigation handed over to CBI, Thiruvananthapuram, News, Siddharth's Death, Investigation, CBI, Chief Minister,  Pinarayi Vijayan, Family, Visit, Kerala News 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia