Criticized | റിയാസ് മൗലവി വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത് സര്‍കാരിന്റെ പരാജയമെന്ന് കെ സുധാകരന്‍

 


കണ്ണൂര്‍: (KVARTHA) സി പി എമും ആര്‍ എസ് എസും തമ്മിലുണ്ടാക്കിയ ധാരണ മൂലമാണ് കാസര്‍കോട്ടെ ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസിലെ പ്രതികളായ ആര്‍ എസ് എസുകാരെ
കോടതി വെറുതെ വിടാന്‍ ഇടയാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും തികഞ്ഞ പരാജയമായിരുന്നു. കൃത്യമായ തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ ഹാജരാക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് പൊലീസും പ്രോസിക്യൂഷനും കാട്ടിയത്. പ്രതികളെ വെറുതെവിട്ടു കൊണ്ടുള്ള കോടതി വിധി നിരാശാജനകമാണ്. മനുഷ്യ മന:സാക്ഷിയെ നടുക്കിയ കൊലപാതകമാണ് റിയാസ് മൗലവിയുടേത്.

Criticized | റിയാസ് മൗലവി വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത് സര്‍കാരിന്റെ പരാജയമെന്ന് കെ സുധാകരന്‍

ആര്‍ എസ് എസ് നേതാക്കള്‍ പ്രതികളായ കേസുകളില്‍ അവരെ രക്ഷപ്പെടുത്തിയെടുക്കുക എന്ന കൃത്യമായ അജന്‍ഡ സിപിഎം നടപ്പാക്കുകയാണ്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍കാരും പിണറായിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍കാരും സിപിഎമിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ പ്രതികള്‍ ആകുന്ന കൊലപാതക കേസുകളില്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ അന്വേഷണങ്ങള്‍ അട്ടിമറിക്കുകയാണ്.

സിപിഎമുകാരാല്‍ കൊല്ലപ്പെട്ട കെടി ജയകൃഷ്ണന്‍ മാസ്റ്ററുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് പറഞ്ഞ് പറ്റിച്ച മോദി ഭരണകൂടം നാളിതുവരെ സി ബി ഐ അന്വേഷണത്തിന് പോലും തയാറായിട്ടില്ല. അത് സിപിഎമിനെ പിണക്കാതിരിക്കാന്‍ വേണ്ടിയാണ്. ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനപ്പുറം വേട്ടക്കാരുടെ സംരക്ഷണമാണ് സിപിഎമിന്റെയും ആര്‍ എസ് എസിന്റെയും നയം.

അതിന് മറ്റൊരു ഉദാഹരണമാണ് റിയാസ് മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കുടുംബത്തെ എല്‍ഡിഎഫ് സര്‍കാര്‍ പറ്റിച്ചതെന്നും റിയാസ് മൗലവിയുടെ ഭാര്യയുടെ ശാപം സിപിഎമിനെ വിടാതെ പിന്തുടരുമെന്നും സുധാകരന്‍ പറഞ്ഞു.

Keywords: Riyas Moulavi's Death Verdict: K Sudhakaran Criticized BJP And LDF, Kannur, News, Politics, Media, Riyas Moulavi's Death, Verdict, K Sudhakaran, Criticized, BJP, LDF, Kerala News.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia