Follow KVARTHA on Google news Follow Us!
ad

Excessive Sugar | സൂക്ഷിക്കുക! പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തില്‍ കാന്‍സര്‍ കോശം വളരാന്‍ ഇടനല്‍കുമെന്ന് പഠനം

പല രോഗങ്ങൾക്കും കാരണമായേക്കാം Sugar, Health, Lifestyle, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) നാവിൽ കൊതിയൂറും മധുരം തരും പഞ്ചസാര നിസ്സാരക്കാരനല്ല. വെളുത്തവിഷം എന്നറിയപ്പെടുന്ന പഞ്ചസാര നമ്മുടെ ശരീരത്തിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന ദോഷങ്ങൾ ചെറുതൊന്നുമല്ല. പ്രമേഹത്തിന് മാത്രമല്ല പഞ്ചസാര ദോഷം ചെയ്യുന്നത്. നമ്മുടെ ശരീരത്തിൽ കാൻസർ കോശങ്ങൾ വളരാൻ കാരണമാകുന്ന ഒന്നാണ് പഞ്ചസാരയെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന്റെ അമിത ഉപയോഗം കാൻസർ കോശങ്ങൾ വളരാന്‍ സാഹചര്യമൊരുക്കുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഹൃദയ ആരോഗ്യത്തെ തരാറിലാക്കാനും പഞ്ചസാരയുടെ ഉപയോഗം കാരണമാകാം.

Reasons Why Too Much Sugar Is Bad for You

ഹൃദയപേശികളുടെ ആരോഗ്യത്തിന് ഇത് പ്രതികൂലമായി ബാധിക്കുന്നത് മൂലം, ഹൃദയ പേശികളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്‌ഫേറ്റിന്റെ അളവ് വർധിക്കുന്നത് വഴിയാണ് ഹൃദ്രോഗം വരാനുള്ള സാധ്യത ഉണ്ടാകുന്നത്. പഴങ്ങളിലും തേനിലും ധാരാളം അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ രൂപമായ ഫ്രക്ടോസും, ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയ ഒരു കൃത്രിമ മധുരമായ കോൺ സിറപ്പും അമിതമായി കഴിക്കുന്ന വ്യക്തിയിൽ ആക്രമണാത്മക പെരുമാറ്റങ്ങളുടെ സാധ്യത വർധിപ്പിക്കുകയും, ബൈപോളാർ ഡിസോർഡർ, അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ ഇങ്ങനെയുള്ള പെരുമാറ്റ വൈകല്യങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.

രക്ത സമ്മർദം വർധിക്കാനും പഞ്ചസാര കാരണമായേക്കാം. പൊണ്ണത്തടിയുള്ളവർക്കും പഞ്ചസാര കഴിക്കുന്നത് കൂടുതൽ തലവേദനയായി മാറും. ശരീര ഭാരം വർധിക്കാനും വീക്കം വർധിക്കാനും പഞ്ചസാര വഴിവെക്കുന്നു. കൊഴുപ്പുകൾ അടിഞ്ഞു കൂടി രക്ത ധമനികൾ ചുരുങ്ങാനും ഇടവരുത്തും. പലതരം ചോക്ലറ്റുകളിലും ബേക്കറി സാധനങ്ങളിലും ശീതള പാനീയങ്ങളിലും പഞ്ചസാരയുടെ അളവ് കൂടുതൽ ആയതിനാൽ അത്തരം ഭക്ഷണ സാധനങ്ങൾ കഴിവതും ഒഴിവാക്കുക, പ്രത്യേകിച്ച് കുട്ടികളിൽ.

മധുര പാനീയങ്ങൾ വാങ്ങിച്ചു നൽകി സന്തോഷിപ്പിക്കാതെ ചെറിയ പ്രായം മുതലേ പഞ്ചസാര കുറച്ചു കൊണ്ടുള്ള ആഹാര ശീലങ്ങൾ പഠിപ്പിക്കുക. മുതിർന്നവരിലും ഇത്തരം ശീലങ്ങൾ അനുകരിക്കുക. പരമാവധി പഞ്ചസാരയുടെ ഉപയോഗം ദൈനം ദിന ആഹാരങ്ങളിൽ നിന്ന് കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുക. നല്ല ആഹാരം നല്ല ആരോഗ്യം നൽകുകയും രോഗങ്ങളെ തടയുകയും ചെയ്യും.

Keywords: News, National, New Delhi, Sugar, Health, Lifestyle, Diabetes, Heart Health, Food, Children, Reasons Why Too Much Sugar Is Bad for You.
< !- START disable copy paste -->

Post a Comment