Ration Days | മാർച്ചിലെ 'റേഷൻ' ഏപ്രിലിലും വാങ്ങാം! ഈ ദിവസം വരെ അവസരം

 


തിരുവനന്തപുരം: (KVARTHA) മാർച്ച് മാസത്തെ റേഷൻ ഏപ്രിലിലും വാങ്ങാം. ഏപ്രിൽ ആറുവരെ അവസരമുണ്ടായിരിക്കും. ഭക്ഷ്യപൊതുവിതരണ കമീഷണർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തീരുമാനം ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകരും.
  
Ration Days | മാർച്ചിലെ 'റേഷൻ' ഏപ്രിലിലും വാങ്ങാം! ഈ ദിവസം വരെ അവസരം

ഇ പോസ് മെഷീനിലെ തകരാറു കാരണം മാർച്ച് മാസത്തിലെ റേഷൻ വിതരണം പൂർണമായി നടന്നിരുന്നില്ല. മാർച്ച് 30ന് വൈകിട്ട് വരെ 74% പേരാണ് റേഷൻ വാങ്ങിയത്. മസ്റ്ററിംഗ് പ്രക്രിയയും പതിവ് സാങ്കേതിക തകരാറുകളും ഈ മാസത്തെ റേഷൻ വിതരണത്തെ കാര്യമായി ബാധിച്ചു.

ഏപ്രിലിലെ റേഷൻ വിതരണം എട്ടിന്‌ ആരംഭിക്കും. ഏപ്രിൽ ഒന്നിന് തിങ്കളാഴ്ച റേഷൻ കട അവധിയായിരിക്കും. എൻഎഫ്‌എസ്‌എ ഗോഡൗണുകളിൽ തിങ്കൾ മുതൽ വാർഷിക കണക്കെടുപ്പ് നടക്കുന്നത് കൊണ്ടാണിത്.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Ration, Ration shops to supply quota of March till April 6.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia