SWISS-TOWER 24/07/2023

Protest | കാട്ടാന ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം; വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മതി പോസ്റ്റുമോര്‍ടമെന്ന് കുടുംബം; പൊലീസുമായി ഉന്തും തള്ളും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോതമംഗലം: (KVARTHA) നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം. കോതമംഗലം ടൗണില്‍ കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ശിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മൃതദേഹവും വഹിച്ച് റോഡിലൂടെ പ്രതിഷേധവുമായി നീങ്ങിയ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
Aster mims 04/11/2022

Protest | കാട്ടാന ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം; വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മതി പോസ്റ്റുമോര്‍ടമെന്ന് കുടുംബം; പൊലീസുമായി ഉന്തും തള്ളും
 

ഡി വൈ എസ്പി അടക്കമുള്ളവരെ പിടിച്ചുതള്ളിയ ജനപ്രതിനിധികളും പൊലീസും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണുണ്ടാകുന്നത്. 'പൊലീസ് ഗോ ബാക്' മുദ്രാവാക്യവുമായി പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ഉത്തരവാദിത്തപ്പെട്ടവര്‍ എത്താതെ തുടര്‍നടപടകള്‍ക്ക് അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. നേരത്തേ, പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയിലും സംഘര്‍ഷാവസ്ഥയുണ്ടായി.

ഇടുക്കിയിലെ ജനങ്ങള്‍ കാലങ്ങളായി അനുഭവിക്കുന്ന പ്രശ്‌നമാണിതെന്നും വന്യജീവികളെ കൊണ്ട് ജനങ്ങള്‍ക്ക് ജീവിക്കാനാവാത്ത അവസ്ഥയാണെന്നും ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്നും ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. മന്ത്രിമാര്‍ ഉള്‍പെടെയുള്ളവര്‍ എത്തി പരിഹാരം കാണാതെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മതി ഇന്ദിരയുടെ പോസ്റ്റുമോര്‍ടമെന്ന് കുടുംബവും അറിയിച്ചു. ബലം പ്രയോഗിച്ചാണ് മോര്‍ചറിയില്‍നിന്ന് മൃതദേഹം പ്രതിഷേധത്തിനായി കൊണ്ടുപോയതെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.

തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ കൃഷിയിടത്തില്‍ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നിലത്ത് വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു ഇന്ദിര. ഉടന്‍ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Protest with dead body of elderly woman Died in wild elephant attack, Idukki, News, Protest, Congress Leaders, Dead, Obituary, Dead Body, Postmortem, Inquest, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia