Bharat Ratna | എല്‍കെ അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഭാരതരത്ന സമ്മാനിച്ചു; വസതിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രിയും

 


ന്യൂഡെല്‍ഹി: (KVARTHA) മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ എല്‍കെ അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഭാരതരത്ന സമ്മാനിച്ചു. അദ്വാനിയുടെ ഡെല്‍ഹിയിലെ വസതിയില്‍ വെച്ചാണ് രാഷ്ട്രപതി ഭാരതരത്ന സമ്മാനിച്ചത്. 

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണിത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

Bharat Ratna | എല്‍കെ അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഭാരതരത്ന സമ്മാനിച്ചു; വസതിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രിയും
 
അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി.

പൊതുപ്രവര്‍ത്തനത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും ആധുനിക ഇന്‍ഡ്യയെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച സ്തുത്യര്‍ഹമായ പങ്കും ചരിത്രത്തില്‍ മായ്ക്കാനാവാത്ത മുദ്രയായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും മോദി എക്സില്‍ കുറിച്ചു.

അനാരോഗ്യം കാരണം ശനിയാഴ്ച രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്വാനിക്ക് പങ്കെടുക്കാനായില്ല. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗ്, മുന്‍ പ്രധാനമന്ത്രി പിവി നരസിംഹറാവു, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂര്‍, കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം എസ് സ്വാമിനാഥന്‍ എന്നിവരുടെ കുടുംബങ്ങള്‍ രാഷ്ട്രപതി ഭവനില്‍ ബഹുമതി ഏറ്റുവാങ്ങി.

അടല്‍ ബിഹാര്‍ വാജ്പേയി സര്‍കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു അദ്വാനി. 2002 മുതല്‍ 2004 വരെയായിരുന്നു അദ്ദേഹം ഇന്‍ഡ്യയുടെ ഏഴാമത്തെ ഉപപ്രധാനമന്ത്രിയായി രാഷ്ട്രത്തെ സേവിച്ചത്. ആഭ്യന്തര വകുപ്പടക്കം നിരവധി മന്ത്രാലയങ്ങളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1970 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യസഭയിലും ലോക്സഭയിലുമായി പാര്‍ലമെന്റ് അംഗമായിരുന്നു അദ്വാനി.

ഏറ്റവും കൂടുതല്‍ കാലം ആഭ്യന്തര മന്ത്രിയും ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തിയും കൂടിയാണ് അദ്വാനി. 2009-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം.

'ഭാരത് രത്ന' ഞാന്‍ സ്വീകരിക്കുന്നത് അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടിയാണ്. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് മാത്രമല്ല, എന്റെ ജീവിതത്തിലുടനീളം എന്റെ കഴിവിന്റെ പരമാവധി സേവിക്കാന്‍ ഞാന്‍ ശ്രമിച്ച ആദര്‍ശങ്ങള്‍ക്കും തത്വങ്ങള്‍ക്കും ഉള്ള ബഹുമതിയാണ് ഇത് ' എന്നാണ് എല്‍ കെ അദ്വാനി കുറിച്ചത്.

Keywords: President Murmu confers Bharat Ratna on L.K. Advani, New Delhi, News, LK Advani, Bharat Ratna, President Murmu, Politics, Prime Minister, Narendra Modi, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia