Workers Died | ചെന്നൈയില്‍ പബിന്റെ മേല്‍ക്കൂര തകര്‍ന്ന് 2 കുടിയേറ്റ തൊഴിലാളികളടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല

 


ചെന്നൈ: (KVARTHA) ആള്‍വാര്‍പേട്ടില്‍ പബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ രണ്ട് കുടിയേറ്റ തൊഴിലാളികളടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആള്‍വാര്‍പേട്ടിലെ ഷെക്മെറ്റ് പബിന്റെ മേല്‍ക്കൂരയാണ് വ്യാഴാഴ്ച (28.03.2024) രാത്രി 8 മണിയോടെ ഇടിഞ്ഞുവീണത്. ഐപിഎല്‍ നടക്കുന്നതിനാലും വെള്ളിയാഴ്ച (29.03.2024) അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Workers Died | ചെന്നൈയില്‍ പബിന്റെ മേല്‍ക്കൂര തകര്‍ന്ന് 2 കുടിയേറ്റ തൊഴിലാളികളടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല

അപകടത്തിന്റെ കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബിനുള്ളില്‍ ആരും തന്നെ ഇപ്പോള്‍ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും അഗ്നിരക്ഷാസേനയും അറിയിച്ചു. മറ്റാരും പബിനുള്ളില്‍ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. മരിച്ച മൂന്നാമത്തെയാള്‍ ആരെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങളും പൊലീസ് നടത്തിവരികയാണ്.

Keywords: News, National, National-News, Accident-News, Migrant Workers, Workers Died, Roof Portion, Collapses, Chennai News, Sekhmet Pub, 3 Died, Alwarpet, Government Royapettah Hospital, Treatment, Rescued, Portion of roof collapses in Chennai's Sekhmet pub, 3 died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia