US Report | ഇന്ത്യ അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കിയെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ട്; 'അസമത്വവും കുറഞ്ഞു; സർക്കാരിൻ്റെ ശക്തമായ നയങ്ങൾ മാറ്റത്തിന് സഹായകരമായി'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ഇന്ത്യ അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കിയെന്ന് അമേരിക്കന്‍ തിങ്ക് ടാങ്ക് ബ്രൂക്കിംഗ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ റിപ്പോര്‍ട്ട്. ലോകബാങ്കിന്റെ കണക്കിനെക്കാള്‍ കുറവാണ് ഇന്ത്യയിലെ ദരിദ്രരുടെ എണ്ണമെന്നും ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ (IMF) മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ സുര്‍ജിത് ഭല്ലയും കരണ്‍ ഭാസിനും ചേര്‍ന്ന് രചിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സർക്കാരിന്റെ ശക്തമായ ഊന്നലാണ് കഴിഞ്ഞ പത്തുവര്‍ഷം ശക്തമായ സമഗ്രമായ വളര്‍ച്ചയിലേക്ക് ഇന്ത്യയെ നയിച്ചതെന്നും ഉയര്‍ന്ന വളര്‍ച്ചയും അസമത്വത്തിലുണ്ടായ വലിയ ഇടിവും ഇന്ത്യയില്‍ ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
  
US Report | ഇന്ത്യ അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കിയെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ട്; 'അസമത്വവും കുറഞ്ഞു; സർക്കാരിൻ്റെ ശക്തമായ നയങ്ങൾ മാറ്റത്തിന് സഹായകരമായി'

രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകളുടെ വാങ്ങൽ ശേഷി (പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി) 1.9 ഡോളറിലെത്തി. ഇന്ത്യയിൽ കടുത്ത ദാരിദ്ര്യം അവസാനിച്ചുവെന്ന് ഇത് സ്ഥിരീകരിക്കുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ നിരക്ക് 2.5% ആണ്, നഗരങ്ങളിൽ ഇത് ഒരു ശതമാനം ആണ്. ഗ്രാമപ്രദേശങ്ങളിൽ ശുദ്ധജല ലഭ്യത ജനങ്ങൾക്കിടയിൽ രോഗങ്ങൾ കുറയ്ക്കുകയും കുടുംബങ്ങൾക്ക് കൂടുതൽ വരുമാനം നേടാൻ സഹായിക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2019 ഓഗസ്റ്റ് 15 ല്‍ ഇന്ത്യയിലെ ഗ്രാമതലത്തില്‍ പൈപ്പ് വെള്ളത്തിന്റെ ലഭ്യത 16.8 ശതമാനമായിരുന്നത് ഇപ്പോള്‍ 74.7 ശതമാനമായി.

ശൗചാലയ നിർമ്മാണം, വൈദ്യുതി, ഉജ്ജ്വല ഗ്യാസ് പദ്ധതി, ടാപ്പ് വെള്ളം, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ ഗ്രാമീണ ജനതയെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സഹായിച്ചിട്ടുണ്ട്.
അതിതീവ്ര ദാരിദ്ര്യനിര്‍മാര്‍ജനം ആഗോള ദാരിദ്ര്യരേഖ നിരക്കില്‍ ഗുണപരമായ മാറ്റം ഉളവാക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോർട്ട് പ്രകാരം സൂചികയിൽ ഇന്ത്യയുടെ സ്ഥാനം അമേരിക്കയേക്കാൾ മികച്ചതാണ്. അമേരിക്കയുടെ സൂചിക 39.8 ആണ്, ഇന്ത്യയുടേത് 34.2 ആണ്. ഇന്ത്യയിൽ, ഈ സൂചിക 2022-23 ൽ നഗരങ്ങളിൽ 36.7 ൽ നിന്ന് 31.9 ആയി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ ഇത് 28.7ൽ നിന്ന് 27 ആയി കുറഞ്ഞു. ഇന്ത്യയിൽ വരുമാനം, ഉപഭോഗം, സമ്പത്ത് വിതരണം എന്നിവയിലെ അസമത്വം കുറഞ്ഞുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

Keywords: News, News-Malayalam-News, National, National-News, New Delhi, US Report, PM Modi, Poverty, PM Modi govt's ‘strong policy thrust’ led India to officially eliminate 'extreme poverty': US Report.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script