Rajmohan Unnithan | 'മുഖ്യമന്ത്രിക്ക് മറവിരോഗം അല്ലെങ്കിൽ തിമിരം'; പൗരത്വ ഭേദഗതി വിഷയത്തിൽ പാർലമെൻ്റിൽ പ്രതികരിച്ചില്ലെന്ന പിണറായിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി

 


കാസർകോട്: (KVARTHA) സിഎഎ നിയമം വലിച്ച് കീറി സ്പീകറുടെ മുഖത്ത് എറിഞ്ഞതിന് സസ്പെൻഷൻ കിട്ടിയിട്ടും മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. മുഖ്യമന്ത്രിക്ക് മറവിരോഗമോ അല്ലെങ്കിൽ തിമിരമോ ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Rajmohan Unnithan | 'മുഖ്യമന്ത്രിക്ക് മറവിരോഗം അല്ലെങ്കിൽ തിമിരം'; പൗരത്വ ഭേദഗതി വിഷയത്തിൽ പാർലമെൻ്റിൽ പ്രതികരിച്ചില്ലെന്ന പിണറായിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി

കാസർകോട് പ്രസ് ക്ലബിൻ്റെ ജനസഭ പരിപാടിയിലാണ് ഉണ്ണിത്താൻ പൊട്ടിത്തെറിച്ചത്. പൗരത്വ ഭേദഗതി വിഷയത്തിൽ കാസർകോട് എംപി പാർലമെൻ്റിൽ പ്രതികരിച്ചില്ലെന്ന പിണറായുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായാണ് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത് വന്നത്. പൗരത്വ ഭേദഗതി സമരത്തിനെതിരെയുള്ള കേസുകൾ പിൻവലിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ആത്മാർത്ഥത തെളിയിക്കേണ്ടതെന്നും ഉണ്ണിത്താൻ പറഞ്ഞു.

പൗരത്വ നിയമ വിഷയത്തിൽ സിപിഎം നടത്തുന്ന സമരം ആത്മാർഥതയോടെയുള്ളതാണെങ്കിൽ പൗരത്വഭേദഗതിക്കെതിരെ നടത്തിയ സമരത്തിനെതിരെയുള്ള കേസുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാവുമോയെന്നും ഉണ്ണിത്താൻ ചോദിച്ചു. ഭരണഘടനാവിരുദ്ധ നീക്കങ്ങൾക്കെതിരെ പാർലമെൻ്റിനകത്തും പുറത്തും ശക്തമായ പോരാട്ടം നടത്തിയിട്ടുണ്ട്. സിഎഎ വിഷയത്തിൽ പാർലമെൻ്റിൽ ശക്തമായി ഇടപെട്ടിട്ടുണ്ട്. ആവശ്യക്കാർക്ക് രേഖ പരിശോധിക്കാവുന്നതാണ്. ജനങ്ങൾക്കൊപ്പമാണ് താൻ നിന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, Kerala, Kasaragod, Rajmohan Unnithan, Lok Sabha Election, Congres, Politics, CAA, Parliament, Strike, Case, 'Pinarayi either has Alzheimer's or political cataract', says Rajmohan Unnithan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia