SWISS-TOWER 24/07/2023

Obituary | 'കൊല്‍കത വിമാനത്താവളത്തില്‍ ഡ്യൂട്ടിക്കിടെ സ്വയം വെടിയുതിര്‍ത്ത അര്‍ധസൈനിക ജവാന്‍ മരിച്ചു'

 


ADVERTISEMENT

കൊല്‍കത: (KVARTHA) ഡ്യൂട്ടിക്കിടെ സ്വയം വെടിയുതിര്‍ത്ത അര്‍ധസൈനിക(CISF) ജവാന്‍ മരിച്ചു. കൊല്‍കത വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഗുരുതരാവസ്ഥയില്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ചാണ് ജവാന്‍ നിറയൊഴിച്ചതെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതര്‍ വ്യക്തമാക്കി.

Obituary | 'കൊല്‍കത വിമാനത്താവളത്തില്‍ ഡ്യൂട്ടിക്കിടെ സ്വയം വെടിയുതിര്‍ത്ത അര്‍ധസൈനിക ജവാന്‍ മരിച്ചു'
 
നഗരത്തിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗേറ്റ് നമ്പര്‍ 5 ല്‍ ആയിരുന്നു ഉദ്യോഗസ്ഥന്‍ ജോലി ചെയ്തിരുന്നത്. അവിടെ നിന്നുമാണ് തെലങ്കാന സ്വദേശിയായ 25 കാരനായ ജവാന്‍ സര്‍വീസ് തോക്കുപയോഗിച്ച് സ്വയം വെടിയുതിര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: Paramilitary jawan, on duty, shoots self at Kolkata airport, died, Kolkata, News, Paramilitary jawan, Died, Hospital, Treatment, Probe, Airport, Obituary, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia