Pacemaker Therapy | 84 വയസുകാരിക്ക് പേസ്മേക്കര്‍ ചെയ്ത് വിജയിപ്പിച്ച് കൊല്ലം മെഡിക്കല്‍ കോളേജ്; അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്!

 


കൊല്ലം: (KVARTHA) പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 84 വയസുകാരിക്ക് നടത്തിയ പേസ്മേക്കര്‍ വിജയകരം. കൊല്ലം എഴുകോണ്‍ സ്വദേശിയായ ജാനകിയമ്മയ്ക്കാണ് പേസ്മേക്കര്‍ നടത്തിയത്. ചികിത്സയില്‍ കഴിയുന്ന ജാനകിയമ്മ സുഖം പ്രാപിച്ച് വരുന്നു.

വിജയകരമായി പേസ്മേക്കര്‍ നടത്തിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഹൃദയമിടിപ്പ് കുറഞ്ഞ അവസ്ഥയില്‍ ബോധക്ഷയം ബാധിച്ചാണ് ജാനകിയമ്മയെ കഴിഞ്ഞ ശനിയാഴ്ച മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പേസ്മേക്കര്‍ നടത്തിയത്.

Pacemaker Therapy | 84 വയസുകാരിക്ക് പേസ്മേക്കര്‍ ചെയ്ത് വിജയിപ്പിച്ച് കൊല്ലം മെഡിക്കല്‍ കോളേജ്; അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്!


ഈ സര്‍ക്കാരിന്റെ കാലത്താണ് കൊല്ലം മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് സ്ഥാപിച്ചത്. ഈ കാത്ത് ലാബിലൂടെ 1500 ആന്‍ജിയോഗ്രാമും 1000 ആന്‍ജിയോ പ്ലാസ്റ്റിയും 10 പേസ്മേക്കറും നടത്തിയിട്ടുണ്ട്. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തിയത്.

Keywords:  Pacemaker therapy in elderly patient: survival, Thiruvananthapuram, News, Pacemaker Therapy, Elderly Patient, Treatment, Health, Health Minister, Veena George, Medical College, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia