Follow KVARTHA on Google news Follow Us!
ad

Eye Protection | മികച്ച നേത്ര സംരക്ഷണത്തിനായി ഈ 5 കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

വിറ്റാമിന്‍ ഇ ഒരു ശക്തമായ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു Nutrients, Protected, Eyes, Vitamin, Food, Health, Nutrients
കൊച്ചി: (KVARTHA) അതീവ ശ്രദ്ധയും സംരക്ഷണവും വേണ്ടുന്ന ശരീരത്തിലെ സെന്‍സിറ്റീവായ ഭാഗമാണ് കണ്ണുകള്‍. കണ്ണിന്റെ സംരക്ഷണം ആരോഗ്യത്തിന്റെ 40 ശതമാനം സംരക്ഷണമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അനാരോഗ്യകരമായ ജീവിതശൈലില്‍നിന്നും അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍നിന്നും മലിനീകരണങ്ങളില്‍നിന്നും അല്‍പ്പം മുന്‍തൂക്കത്തോടെ തന്നെ പരിഗണിക്കേണ്ട ഒന്നാണ് കണ്ണ്.

കണ്ണുകളെ സംരക്ഷിക്കാന്‍ ആവശ്യമായ പോഷകങ്ങളാണ് വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി, സിങ്ക്, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവ. ഇവ എങ്ങനെ കണ്ണിനെ സംരക്ഷിക്കുന്നുവെന്ന് നോക്കാം:

വിറ്റാമിന്‍ എ: കണ്ണുകളുടെ ആരോഗ്യത്തോടെ നിലനിര്‍ത്താനും റെറ്റിനയുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും വിറ്റാമിന്‍ എ സഹായിക്കുന്നു. പ്രതിദിന ഡോസ് വിറ്റാമിന്‍ എ (അതായത് പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്ക് 900 മൈക്രോഗ്രാം (എംസിജി), മുതിര്‍ന്ന സ്ത്രീകള്‍ക്ക് 700 എംസിജി) വിറ്റാമിന്‍ എ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

വിറ്റാമിന്‍ ഇ: ശക്തമായ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്ന വിറ്റാമിന്‍ ഇ ഭക്ഷണത്തിലൂടെയോ സപ്ലിമെന്റിലൂടെയോ കഴിക്കുന്നത് തിമിരം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

വിറ്റാമിന്‍ സി: കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വിറ്റാമിന്‍ സി ഓറന്‍ജ്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളിലെ രക്തക്കുഴലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും തിമിര സാധ്യത കുറയ്ക്കുകയും ചെയ്യും.

സിങ്ക്: വിറ്റാമിന്‍ എ കരളില്‍ നിന്ന് റെറ്റിനയിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നതുള്‍പെടെ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യ ധാതുവാണ് സിങ്ക്.

ഒമേഗ -3 ഫാറ്റി ആസിഡുകള്‍: കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന അവശ്യ കൊഴുപ്പുകളാണ് ഒമേഗ -3 ഫാറ്റി ആസിഡുകള്‍. കണ്ണുകള്‍ വരണ്ടുപോകുന്നത് തടയാനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്റെ സാധ്യത കുറയ്ക്കാനും ഉപകരിക്കുന്നു.

എന്നാല്‍ കാഴ്ച അത്രയേറെ പ്രധാനമാണെന്നിരിക്കേ കണ്ണിന് വന്നു ചേരാവുന്ന പ്രശ്നങ്ങള്‍ പ്രതിരോധിക്കാനും ചില മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. അത്തരത്തില്‍ കണ്ണിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ പ്രാധാന്യത്തോടെ കാണേണ്ട അഞ്ചുവസ്തുതകള്‍ അറിയാം:


1. കണ്ണിന് പ്രശ്‌നങ്ങള്‍ക്കും കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും ഡയറ്റിലൂടെ നേടുക. ചീര, ബ്രോകോളി, കാരറ്റ്, മധുരക്കിഴങ്ങ് തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പെടുത്തുക. ഒമേഗ -3 ഫാറ്റി ആസിഡുകളില്‍ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങളും കഴിക്കുന്നത് നല്ലതാണ്. ഈ ഭക്ഷണങ്ങള്‍ വിറ്റാമിനുകള്‍ പോഷകങ്ങള്‍ ധാതുക്കള്‍ ആന്റി ഓക്‌സിഡന്റുകളുടെ മികച്ച ഉറവിടങ്ങളാണ്.

2. സൂര്യപ്രകാശത്തിന്‍നിന്ന് മാക്രോലര്‍ ഡീജനറേഷന്‍ തിമിരമിട്ടല്‍ തുടങ്ങിയ വിഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതിനാല്‍ സൂര്യനില്‍നിന്ന് അടിക്കുന്ന യുവിഎ, യുവിബി കിരണങ്ങളില്‍ നിന്ന് കണ്ണുകള്‍ സംരക്ഷിക്കുന്നതില്‍ സണ്‍ഗ്ലാസുകള്‍ വലിയ പങ്ക് വഹിക്കുന്നു. വാങ്ങുമ്പോള്‍ കുറഞ്ഞത് 99% യുവിഎ, യുവിബി കിരണങ്ങള്‍ തടയുന്ന സണ്‍ഗ്ലാസുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം തിരഞ്ഞെടുക്കുക.

3. അണുബാധയ്ക്ക് കാരണമാകാതിരിക്കാനായി കണ്ണുകള്‍ വൃത്തിയില്ലാത്ത കൈ കൊണ്ടും മറ്റും സ്പര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതും പ്രധാനമാണ്. കണ്ണുകള്‍, കണ്ണടകള്‍, കോണ്‍ടാക്റ്റ് ലെന്‍സുകള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ബാക്ടീരിയകളും മറ്റ് ദോഷകരമായ സൂക്ഷ്മാണുക്കളും ഒഴിവാക്കാന്‍ നിങ്ങളുടെ കൈകള്‍ പതിവായി കഴുകുക. കണ്ണുകളില്‍ സ്പശിക്കുന്നതിനു മുമ്പ് കൈകള്‍ വൃത്തിയാക്കിയിരിക്കണം. തണുത്ത ശുദ്ധമായ വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകാന്‍ ശ്രദ്ധിക്കുക. എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയോ പ്രശ്‌നങ്ങളോ അനുഭവപ്പെട്ടാല്‍ നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

4. കുടുംബത്തിന്റെ ഐ-ഹെല്‍ ഹിസ്റ്ററി അറിയുക എന്നതും പ്രധാനപ്പെട്ടതാണ്. കാരണം, മാക്രോലര്‍ ഡിസ്‌പെന്റേഷന്‍ ഗ്ലോകോമ, റെറ്റിനല്‍ ഡിസണറേഷന്‍ ഒപ്റ്റിക് അസ്‌ട്രോഫി തുടങ്ങിയവ പാരമ്പര്യരോഗമാണെന്ന് വിദഗ്ധര്‍ പറയുന്നു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പാരമ്പര്യമായി കണ്ണിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കുക.

5. നേത്രസംരക്ഷണത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനും ജലാംശം വളരെ പ്രധാനമാണ്. ജലാംശത്തിന്റെ അഭാവം നിങ്ങളുടെ കണ്ണുകള്‍ കുഴിയുകയോ നിറം മാറുകയോ പൊള്ളയാകുകയോ ചെയ്യും.

Keywords: News, Kerala, Kerala-News, Lifestyle, Health, Health-News, Nutrients, Protected, Eyes, Vitamin, Food, Health, Nutrients, Nutrients should protected eyes.

Post a Comment