SWISS-TOWER 24/07/2023

Google Play Store | കേന്ദ്രസര്‍കാര്‍ ഇടപെട്ടു; ഒടുവില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ഇന്‍ഡ്യന്‍ ആപുകള്‍ പുനഃസ്ഥാപിച്ചു!

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) കേന്ദ്രസര്‍കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ഇന്‍ഡ്യന്‍ ആപുകള്‍ ഗൂഗിള്‍ പുനഃസ്ഥാപിച്ചു. സര്‍വീസ് ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കംപനി മാട്രിമോണി ആപുകള്‍ ഉള്‍പെടെ വിവിധ ആപുകള്‍ നീക്കം ചെയ്തത്. പ്രശ്നത്തില്‍ ഇടപെട്ട കേന്ദ്ര ഐടി മന്ത്രാലയം ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ ആപുകള്‍ നീക്കം ചെയ്ത ഗൂഗിളിന്റെ നടപടിയെ ശക്തമായി എതിര്‍ക്കുന്നുവെന്നറിയിച്ച ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇത്തരം നടപടി സര്‍കാര്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
Aster mims 04/11/2022

Google Play Store | കേന്ദ്രസര്‍കാര്‍ ഇടപെട്ടു; ഒടുവില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ഇന്‍ഡ്യന്‍ ആപുകള്‍ പുനഃസ്ഥാപിച്ചു!

സര്‍കാര്‍ ഇടപെട്ടതോടെ നൗകരി, 99ഏകേഴ്സ്, നൗകരി ഗള്‍ഫ് ഉള്‍പെടെയുള്ള ഇന്‍ഫോ എഡ്ജിന്റെ ആപുകള്‍ ഗൂഗിള്‍ പുനഃസ്ഥാപിച്ചു. പീപിള്‍സ് ഗ്രൂപിന്റെ ശാദിയും ശനിയാഴ്ച ഉച്ചയോടെ തിരിച്ചെത്തി. എന്നാല്‍ വെള്ളിയാഴ്ച നീക്കം ചെയ്യപ്പെട്ട മാട്രിമോണി.കോമിന്റെ ആപുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപുകള്‍ ശനിയാഴ്ച വൈകിട്ടായിട്ടും തിരിച്ചെത്തിയിട്ടില്ല.

മൊബൈല്‍ ആപുകള്‍ക്കുള്ളില്‍ നടക്കുന്ന പണമിടപാടുകളില്‍ 15 ശതമാനം മുതല്‍ 30 ശതമാനം വരെ ഫീസ് ഈടാക്കുന്ന പഴയ രീതി നിര്‍ത്തലാക്കാന്‍ ഇന്‍ഡ്യന്‍ അധികൃതര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിന് ശേഷം 11 ശതമാനം മുതല്‍ 26 ശതമാനം വരെയാണ് ഗൂഗിള്‍ ഫീസ് ഈടാക്കുന്നത്. ഇത് തടയാന്‍ ചില കംപനികള്‍ ശ്രമിച്ചതാണ് തര്‍ക്കങ്ങള്‍ക്കിടയാക്കിയത്.

ഈ ഫീസിലൂടെയുള്ള വരുമാനമാണ് ആന്‍ഡ്രോയിഡിന്റേയും പ്ലേസ്റ്റോര്‍ ആപിന്റെയും ഡെവലപ്‌മെന്റിനും അനലറ്റിക്സ്, ആപുകളുടെ പ്രചാരണം എന്നിവയ്ക്കായി ഉപയോഗിക്കുന്നതെന്നും ഗൂഗിള്‍ പറയുന്നു. പുതിയ ഫീസ് നിരക്കില്‍ ഇടപെടാന്‍ കോടതിയും തയാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന്റെ നടപടി.

Keywords: Naukri, 99acres apps back on Google Play Store as government intervenes, New Delhi, News, Google Play Store, Govt Intervenes, Application, Meeting, Matrimonial App, Mobile App, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia