SWISS-TOWER 24/07/2023

Natasha Diddee | പ്രശസ്ത ഫുഡ് ബ്ലോഗര്‍ നടാഷ ദിദി അന്തരിച്ചു

 


ADVERTISEMENT

പുനെ: (KVARTHA) പ്രശസ്ത ഫുഡ് ബ്ലോഗര്‍ നടാഷ ദിദി (50) അന്തരിച്ചു. ഞായറാഴ്ച പുനെയിലായിരുന്നു അന്ത്യം. 'ദ് ഗട്ട്ലെസ് ഫുഡി' എന്ന പേരിലുള്ള നടാഷയുടെ ഇന്‍സ്റ്റഗ്രാം പേജിനു നിരവധി ഫോളോവേഴ്‌സുണ്ടായിരുന്നു. പേജില്‍ പങ്കുവയ്ക്കുന്ന പാചകക്കുറിപ്പുകള്‍ക്കും വീഡിയോകള്‍ക്കുമായി ആരാധകര്‍ കാത്തുനിന്നിരുന്നു.

ഷെഫായിരുന്ന നടാഷയുടെ മരണവിവരം ഭര്‍ത്താവാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 'വളരെ വേദനയോടും ദുഃഖത്തോടും കൂടി ആണ് എന്റെ ഭാര്യ നടാഷ ദിദിയുടെ വേര്‍പാട് അറിയിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നത്'- എന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

Natasha Diddee | പ്രശസ്ത ഫുഡ് ബ്ലോഗര്‍ നടാഷ ദിദി അന്തരിച്ചു

'ദ് ഗട്ട്ലെസ് ഫുഡി'എന്ന ഇന്‍സ്റ്റാഗ്രാം അകൗണ്ട് സജീവമായി നിലനിര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. 'നടാഷയുടെ പോസ്റ്റുകളും സ്റ്റോറികളും ധാരാളം ആളുകളെ പ്രചോദിപ്പിക്കുന്നു. അവളെ പിന്തുടരുന്നവരില്‍ പലരും അവളുടെ പാചകക്കുറിപ്പുകള്‍ക്കായി കാത്തിരിക്കുന്നു. പല വീഡിയോകളും നിരവധി പേര്‍ക്ക് പ്രചോദനമായെന്നും എനിക്കറിയാം'- എന്നും നടാഷയുടെ ഭര്‍ത്താവ് പറഞ്ഞു.

നടാഷയുടെ മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പല അഭിമുഖങ്ങളിലും തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു അവര്‍ വെളിപ്പെടുത്തിയിരുന്നു. വയറ്റില്‍ മുഴകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്നു ശസ്ത്രക്രിയയിലൂടെ ആമാശയം മുഴുവന്‍ നീക്കം ചെയ്തിരുന്നു. ഇതിനുശേഷം വളരെക്കുറച്ചു ഭക്ഷണമാണു അവര്‍ കഴിച്ചിരുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം തലകറക്കവും ക്ഷീണവും ഉണ്ടാകാറുണ്ടെന്നും നടാഷ പറഞ്ഞിരുന്നു.

Keywords: Natasha Diddee, food blogger with no stomach aka ‘Gutless Foodie’ passes away at 50, Pune, News, Maharashtra, Natasha Diddee, Dead, Obituary, Food Blogger, Social Media, Health Problem, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia