SWISS-TOWER 24/07/2023

Controversy | സ്മൃതികുടീരം വികൃതമാക്കിയ സംഭവം; സമഗ്രാന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി കുടീരങ്ങള്‍ വികലമാക്കിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം നടക്കുന്നതിനിടെ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ ഇതിന് പിന്നിലെന്ന് അന്വേഷിക്കണമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
Controversy | സ്മൃതികുടീരം വികൃതമാക്കിയ സംഭവം; സമഗ്രാന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍

കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷമുണ്ടായ കാലത്തുപോലും സ്മൃതി കുടീരങ്ങള്‍ ആക്രമിക്കപ്പെട്ടില്ല. രക്തസാക്ഷികളുടെയും ഉന്നത നേതാക്കളുടെയും സ്മൃതി കുടീരങ്ങളെ ജനങ്ങള്‍ വൈകാരികമായാണ് കാണുന്നത്. അതിനുനേരേ ആക്രമണം നടത്തുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. അതിനാല്‍, രാഷ്ട്രീയ ഗൂഢാലോചന ഇതിനു പിന്നിലുണ്ടോ എന്നതും അന്വേഷണവിധേയമാക്കണം. ശക്തമായ പ്രതിഷേധം ഉയര്‍ത്തുമ്പോഴും പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണം. ഒരു പ്രകോപനത്തിനും വിധേയരാകരുതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങള്‍ വികൃതമാക്കിയ സംഭവം കണ്ണൂരിന്റെ സമധാനാന്തരീക്ഷം തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം ജില്ലാ ആക്ടിംഗ് സെക്രടറി ടിവി രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു.

വര്‍ഷങ്ങളായി സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ചിലരുടെ രാഷ്ട്രീയ ഗൂഢാലോചന ഈ സംഭവത്തിന് പിന്നിലുണ്ട്. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സിപിഎം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

എല്‍.ഡി.എഫിന് ലഭിക്കുന്ന സ്വീകാര്യതയിലും പിന്തുണയിലും വിറളിപൂണ്ട ശക്തികളാണ് ഈ സംഭവത്തിന്റെ പിന്നില്‍. സമാധാനാന്തരീക്ഷം തകര്‍ക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍ വീണുപോകരുത്. പൂര്‍ണമായും സംയമനം പാലിക്കണം. ഇത്തരം തെറ്റായ നീക്കങ്ങളെ കരുതലോടെ കാണണമെന്നും ടി വി രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു.

Keywords: MV Govindan About memorial mandaps of CPM leaders defaced by pouring chemical solution, Kannur, News, MV Govindan, Controversy, Politics, LDF, Conspiracy, COM, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia