Shot Dead | 'കൊലപാതകം നടത്തിയതിന് ശേഷം വാഴത്തോട്ടത്തിൽ ഒളിച്ചിരുന്നു; പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു'

 


തിരുനെൽവേലി: (KVARTHA) കൊലപാതകം നടത്തിയതിന് ശേഷം വാഴത്തോട്ടത്തിൽ ഒളിച്ചിരുന്ന അക്രമി സംഘവും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചതായി അധികൃതർ പറഞ്ഞു. തെന്തിരുപ്പാവനം സ്വദേശി പേച്ചിത്തുറൈ (23) ആണ് മരിച്ചത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ചന്തുരുവിന് (23) വീണ് പരുക്കേറ്റു. ഇയാൾ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.

Shot Dead | 'കൊലപാതകം നടത്തിയതിന് ശേഷം വാഴത്തോട്ടത്തിൽ ഒളിച്ചിരുന്നു; പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു'

പൊലീസ് പറയുന്നത് ഇങ്ങനെ:

'കഴിഞ്ഞ ഏഴിന് വേളാങ്കുഖി സുഡലൈ ക്ഷേത്രത്തിന് സമീപം റോഡ് പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികളുമായി മരിച്ച പാച്ചിത്തുറൈയും ചന്തുരുവും വാക്കേറ്റത്തിൽ ഏർപ്പെടുകയും ഒരു തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ തൊഴിലാളി തൽക്ഷണം മരിച്ചു. പിന്നീട് ഇതുവഴി വരികയായിരുന്ന സർകാർ ബസ് തടയുകയും ചില്ലുകൾ തകർക്കുകയും ചെയ്തു. വിവരമറിഞ്ഞ് വീരവനല്ലൂർ പൊലീസ് സ്ഥലത്തെത്തി.

പൊലീസിനെ കണ്ടതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. ഇവരെ പിന്തുടർന്നെത്തിയ വീരനല്ലൂർ പൊലീസ് സംഘത്തെ അക്രമിച്ചതിന് ശേഷം ഇരുവരും ബൈകിൽ രക്ഷപ്പെട്ടു. പിന്നീട്, ഇരുവരും അംബാസമുദ്രത്തിന് സമീപമുള്ള വാഴത്തോട്ടത്തിൽ കയറി ഒളിച്ചിരുന്നു. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി. പൊലീസ് സംഘം വാഴത്തോട്ടത്തിൽ പ്രവേശിച്ചതോടെ വീണ്ടും സംഘർഷമുണ്ടായി. തുടർന്ന് പൊലീസ് വെടിയുതിർക്കുകയും പേച്ചിത്തുറൈ കാലിന് പരിക്കേൽക്കുകയും ചെയ്തു'.

തിരുനെൽവേലി സർക്കാർ മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പേച്ചിത്തുറൈ തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു. ഇരുവരും നിരവധി ക്രിമിനൽ കേസിൽ പ്രതികളാണെന്നും പേച്ചിത്തുറൈ പത്തു ദിവസം മുമ്പാണ് ജയിൽ മോചിതനായതെന്നും പൊലീസ് പറഞ്ഞു. മുൻകരുതലിൻ്റെ ഭാഗമായി പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Keywords: News, National, Shot Dead, Tamil Nadu, Crime, Tirunelveli, Murder, Police, Attack, Injured, Treatment, Murder accused shot by Tamil Nadu police dies after four days.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia