SWISS-TOWER 24/07/2023

Postal Votes | മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട് ഇനി 85 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം; സർക്കാർ നിയമങ്ങൾ മാറ്റി

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട് ഇനി 85 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി നിയമ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇതുവരെ 80 വയസിന് മുകളിലുള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമായിരുന്നു. ലോക്‌സഭാ, നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് ഈ ഭേദഗതി വരുത്തിയിരിക്കുന്നത്.
 
Postal Votes | മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട് ഇനി 85 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം; സർക്കാർ നിയമങ്ങൾ മാറ്റി

തിരഞ്ഞെടുപ്പു കമ്മീഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ വോട്ടർ പട്ടിക പ്രകാരം രാജ്യത്തെ 1.85 കോടി വോട്ടർമാർ 80 വയസിനു മുകളിലുള്ളവരാണ്. 100 വയസും അതിൽ കൂടുതലുമുള്ള വോട്ടർമാരുടെ എണ്ണം 2.38 ലക്ഷമാണ്. 85 വയസിന് മുകളിലുള്ള വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം നൽകുന്നതിനായി 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് നിയമ മന്ത്രാലയം വെള്ളിയാഴ്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നേരത്തെ കോവിഡ് കാലത്തേക്ക് മാത്രമാണ് സർക്കാർ 80 വയസ് എന്ന നിയമം നടപ്പാക്കിയത്. രാജ്യത്ത് ഇപ്പോൾ കോവിഡ് കുറവാണ്. അതുകൊണ്ടാണ് നിയമങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത്.

ഇത്തരത്തിൽ വോട്ട് ചെയ്യേണ്ടവർ വരണാധികാരിക്ക് നിശ്ചിത ഫോമിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനകം അപേക്ഷ നൽകണം. ബൂത്ത് ലെവൽ ഓഫീസർമാരിൽ നിന്ന് അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് നൽകാം. അപേക്ഷകൾ പരിശോധിച്ചു വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. പോളിങ് ഉദ്യോഗസ്ഥർ ഇ സന്ദർശിച്ച് പോസ്റ്റൽ ബാലറ്റ് നൽകും. വോട്ട് രേഖപ്പെടുത്തി നൽകുന്ന ബാലറ്റ് കൈപ്പറ്റി അധികൃതര നൽകും.

Keywords: News, News-Malayalam-News, National, National-News, Election-News, Lok-Sabha-Election-2024, Postal Vote, Politics, Minimum age to cast postal ballots hiked to 85 years.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia