Arrested | 'ഹൈകോടതിയിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂടറാണെന്ന് അവകാശപ്പെട്ട് കലക്ടറെ ഭീഷണിപ്പെടുത്തി'; 49 കാരൻ അറസ്റ്റിൽ

 


തേനി: (KVARTHA) ഹൈകോടതിയിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂടറാണെന്ന് അവകാശപ്പെട്ട് തേനി ജില്ലാ കലക്ടറെ സാമൂഹ്യ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിലായി. മധുരയിലെ രാമകൃഷ്ണൻ (49) ആണ് അറസ്റ്റിലായത്.
  
Arrested | 'ഹൈകോടതിയിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂടറാണെന്ന് അവകാശപ്പെട്ട് കലക്ടറെ ഭീഷണിപ്പെടുത്തി'; 49 കാരൻ അറസ്റ്റിൽ

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്

'ഉത്തംപാളയം നാരായണതേവൻപ്പെട്ടി സർകാർ എയ്ഡഡ് സ്കൂളിലെ പ്രധാനാധ്യാപകനായ ചന്ദ്രശേഖരൻ എന്നയാൾക്കെതിരെ രണ്ടാഴ്ച മുമ്പ് കലക്ടറുടെ ഔദ്യോഗിക ഇ-മെയിൽ മുഖാന്തിരം രാമകൃഷ്ണൻ പരാതി നൽകിയിരുന്നു. തൻ്റെ ബന്ധുക്കൾക്കെതിരെ ചന്ദ്രശേഖരൻ നിരന്തരം സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തികരമായ പരാമങ്ങൾ നടത്തുകയാണെന്നും ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതി. ഇതിന് പിന്നാലെ തൻ്റെ പരാതിയിൽ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറുടെ വാട്‌സ് ആപിലേക്ക് നിരന്തരം സന്ദേശങ്ങൾ അയച്ചു.

താൻ മദ്രാസ് ഹൈകോടതിയുടെ മധുര ബഞ്ചിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂടറാണെന്നും
അധ്യാപകനെതിരെ നടപടിയെടുത്തില്ലെങ്കിൽ കലക്ടർക്കെതിരെ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ഇയാൾ ഭീഷണി മുഴക്കി. ഇതോടെ ജില്ലാ ഭരണകൂടം തേനി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വ്യാജ അഭിഭാഷകനാണെന്ന് കണ്ടെത്തിയത്.

താൻ ഡൊമിനിക് ജോസഫ് എന്ന പേരിൽ കേരളത്തിൽ നിയമ പഠനം നടത്തിയിട്ടുണ്ടെന്നും ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞുവെങ്കിലും ഇതും വ്യാജമാണെന്ന് തെളിഞ്ഞു. തിരുപ്പൂർ, തഞ്ചാവൂർ, രാമനാഥപുരം ജില്ലകളിലായി ഇരുപതിലധികം മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്'.

Keywords: News, News-Malayalam-News, National, National-News, Arrested, Police Booked, Theni, Tamil Nadu, Crime, Man Arrested For Threatening Collector.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia