Arrested | ചന്ദനമരം മുറിച്ച് കടത്തുന്നതിനിടെ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ പൊലീസിനെ കണ്ടു രക്ഷപ്പെട്ട സ്‌കൂടര്‍ യാത്രക്കാരനായ യുവാവ് അറസ്റ്റില്‍.
മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കോളാരി കൊക്കയില്‍ റോഡില്‍ വെച്ച് പൊലീസിനെ കണ്ട് ചന്ദന തടികള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഘത്തിലെ യുവാവാണ് അറസ്റ്റിലായത്.

 Arrested | ചന്ദനമരം മുറിച്ച് കടത്തുന്നതിനിടെ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിഷ്ണു എസ് (27) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 14 ന് പുലര്‍ചെ നാലരയോടെയാണ് സംഭവം. ചന്ദന തടികള്‍ മുറിച്ച് സ്‌കൂടറില്‍ കടത്തുന്നതിനിടയില്‍ പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ഞിരോട്, തലമുണ്ട സ്വദേശി മുഹമ്മദ് റാഫി (28) നേരത്തെ പിടിയിലായിരുന്നു.

Keywords: Man Arrested For Sandalwood Smuggling, Kannur, News, Arrested, Sandalwood Smuggling, Police Station, Scooter, Probe, Vehicle, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia