EP Jayarajan | പൈവളികെയില്‍ കണ്ടത് കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ പ്രീണനമെന്ന് ഇ പി ജയരാജന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കാസർകോട് പൈവളികെയിൽ പഞ്ചായത് പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചത് അവരുടെ തനിനിറം തുറന്നുകാട്ടുന്നതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സമീപകാലത്ത് കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്. എല്‍ഡിഎഫ് പ്രതിനിധിയായ പ്രസിഡന്റിനെ ബിജെപി സഹായത്തോടെ പുറത്താക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചപ്പോള്‍ അവരുടെ ഘടകകക്ഷിയായ മുസ്ലിംലീഗ് അംഗങ്ങള്‍ എതിര്‍ത്ത് വോട് ചെയ്തു.
  
EP Jayarajan | പൈവളികെയില്‍ കണ്ടത് കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ പ്രീണനമെന്ന് ഇ പി ജയരാജന്‍

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനം മുസ്ലിംലീഗിനും സ്വീകാര്യമല്ലാത്ത സാഹചര്യമാണുള്ളത്. പൈവളികെയില്‍ അതിന്റെ തുടര്‍ച്ചയാണ് വ്യക്തമായത്. രാജ്യമെങ്ങും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കടന്നാക്രമങ്ങള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസ് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഇതിനെല്ലാം ഒത്താശചെയ്യുകയാണ്. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ പ്രീണന നയം തിരിച്ചറിയണമെന്നും ഇ പി പ്രസ്താവനയില്‍ പറഞ്ഞു.

പഞ്ചായത് ഭരിക്കുന്ന ഇടതുമുന്നണിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്ര മേയം ഒൻപതിനെതിരെ 10 വോടുകൾക്കാണ് പരാജയപ്പെട്ടത്. എട്ട് ബിജെപി അംഗങ്ങൾക്കൊപ്പം പതിനഞ്ചാം വാർഡ് മെമ്പറും പഞ്ചായതിലെ കോൺഗ്രസിന്റെ ഏക അംഗവുമായ അവിനാശ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. എന്നാൽ പഞ്ചായതിലെ രണ്ട് മുസ്ലിം ലീഗ് അംഗങ്ങൾ അവിശ്വാസത്തെ എതിർത്ത് വോട് ചെയ്ത് കൊണ്ട് എട്ട് അംഗങ്ങളുള്ള എൽഡിഎഫ് ഭരണം നിലനിർത്തി.

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, LDF convenor EP Jayarajan slams Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script