Follow KVARTHA on Google news Follow Us!
ad

Yavanika | യവനിക: കാലം ചെല്ലുന്തോറും മാറ്റ് കൂടുന്ന സിനിമ

ചിത്രത്തിലേത് ഏറ്റവും മികച്ച നാടക അവതരണ ഗാനം, Yavanika, Movies, Entertainment, Cinema,
/ മിന്റാ മരിയ തോമസ്

(KVARTHA) മമ്മൂട്ടി എന്ന നടൻ സഹനടനായൊക്കെ നിന്ന ഒരു കാലം ഉണ്ടായിരുന്നു. അതിൽ നിന്ന് മമ്മൂട്ടി എന്ന നടന് ഒരു ബ്രേക്ക് കിട്ടിയ സിനിമ ആയിരുന്നു 1982ൽ പുറത്തിറങ്ങിയ യവനിക. കെ.ജി.ജോർജ് ആണ് ഈ സിനിമ സംവിധാനം ചെയ്തത്. അന്നത്തെകാലത്തെ ഭരത് ഗോപി, തിലകൻ ഉൾപ്പെടെ പല പ്രശസ്ത നടന്മാരും ഈ സിനിമയിൽ അണിനിരന്നു. അതിൽ അഭിനയിച്ച ഭൂരിപക്ഷം പേരും ഇന്നും ജീവിച്ചിരിപ്പില്ല. ഈ സിനിമയിലാണ് മമ്മൂട്ടി എന്ന നടനെ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒപ്പം തന്നെ ജലജ എന്ന നടിയെയും. ജലജയും ഇതിൽ വളരെ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. ഈ സിനിമയിൽ കേസ് അന്വേഷിക്കാൻ വരുന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്.

ഒരു പക്ഷേ, മമ്മൂട്ടിയുടെ ആദ്യത്തെ ശ്രദ്ധയാകർഷിക്കുന്ന പോലീസ് വേഷം ആകാം ഈ സിനിമയിലേത്. ഭരത് ഗോപി 'തപലിസ്റ്റ് അയ്യപ്പനായി' അസാമാന്യ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അത് പോലെ തിലകന്റ നാടക മുതലാളിയുടെ വേഷവും മെയിൻ നാടക നടനായി നെടുമുടി വേണുവും മെയിൻ നാടക നടിയായി ജലജയും തകർത്ത് അഭിനയിച്ചു എന്ന് വേണമെങ്കിൽ പറയാം. എല്ലാവരും ഒന്നിനൊന്ന് മത്സരിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു യവനിക. പ്രശസ്തരായ എല്ലാ അഭിനേതാക്കളുടെയും തകർത്തുള്ള അഭിനയം കാണണമെങ്കിൽ അല്ലെങ്കിൽ പുതുതലമുറയ്ക്ക് പഴയ ആളുകളിൽ നിന്ന് അഭിനയം പഠിക്കണമെങ്കിൽ നിസംശയം പറയാം യവനിക തന്നെ കാണണം. ഇന്നും യൂട്യൂബിലൂടെയും മറ്റും ഈ സിനിമ സേർച്ച് ചെയ്തു കാണുന്ന ആളുകൾ നിരവധിയുണ്ട്.
 
Article, Editor’s-Pick ലേഖനം, Yavanika, Movies, Entertainment, Cinema, KG George's Yavanika movie.

അന്ന് ജനപ്രിയകലാരൂപമായ നാടകം മലയാളികളുടെ ഒരു ഇഷ്ട വിനോദോപാദിയായിരുന്നു. ആ നാടകത്തിന്റ അന്തർനാടക സംഭവങ്ങളായിരുന്നു കഥാംശം. ഒരു പ്രശസ്‌ത നാടക ഗ്രൂപ്പിന്റ പ്രശസ്തനായ തപലിസ്റ്റിന്റ കൊലപാതകമാണ് ഇതിവൃത്തം. 'കദളീ വനങ്ങളിൽ പാടുന്ന.. കളി തത്തെ... കഥകളുറങ്ങുമീ... മണ്ണിന്റ മണി മുത്തെ.. ഇനിയുമൊരു കഥ പറയാൻ പോരൂ.... നീഎൻ തത്തെ. ഇവിടെയുറങ്ങുന്ന ശിലയായഹല്യമാർ ഇനിയും തോർന്നീലല്ലോ? ഭൂമിതൻ കണ്ണീർ. അപമാനിതയായ പാഞ്ചാലിയുടെ ശാപ ശപതങ്ങൾ തൻ കഥ ഇവിടെ തുടരുന്നു....' ഇത് ഈ ചിത്രത്തിലെ പ്രശസ്തമായ ഗാനമായിരുന്നു.

യവനിക എന്ന സിനിമയിലെ ഒരു നാടക അവതരണ ഗാനമാണ് ഇത്. ഇന്നും ഇതു സിനിമ ഗാനത്തെക്കാളുപരി നാടക അവതരണ ഗാനമായി മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്നു. ശേഷം, ഇതുപോലെ ഏക്കാലവും ശ്രദ്ധിക്കപ്പെടുന്ന ഒരു നാടക ഗാനം സിനിമ എന്ന കലാരൂപത്തിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് വേണം പറയാൻ. കെ.ജി ജോർജിന്റ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന് ഈ സിനിമ തന്നെയാണ്. 82-ലെ സംസ്ഥാന സർക്കാറിന്റ മികച്ച സിനിമാ അവാർഡും, മികച്ച രണ്ടാമത്തെ നടനെന്ന അവാർഡ് തിലകനും കരസ്ഥമാക്കിയ സിനിമയാണ്. 100 ദിവസം തിയേറ്ററിൽ ഓടിയ ചിത്രമെന്ന പ്രത്യേകതയും യവനികയ്ക്ക് ഉണ്ട്.
  
Article, Editor’s-Pick ലേഖനം, Yavanika, Movies, Entertainment, Cinema, KG George's Yavanika movie.

Keywords: Article, Editor’s-Pick ലേഖനം, Yavanika, Movies, Entertainment, Cinema, KG George's Yavanika movie.

Post a Comment