KSEB Alert! | 'ദയവായി വൈദ്യുതി ഉപയോഗം കുറയ്ക്കുക'; സമ്മര്‍ദത്തിലായി പ്രസരണ വിതരണ ശൃംഖല; ഉപഭോക്താക്കളുടെ സഹകരണം ആവശ്യപ്പെട്ട് കെ എസ് ഇ ബി!

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ഇതോടെ സമ്മര്‍ദത്തിലായിരിക്കയാണ് പ്രസരണ വിതരണ ശൃംഖല. അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നത്. തിങ്കളാഴ്ചത്തെ പീക് സമയ വൈദ്യുതി ആവശ്യകത 5031 മെഗാവാട് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് കഴിഞ്ഞദിവസം മറികടന്നത്. ഇതോടെ ഉപഭോക്താക്കളുടെ സഹകരണം ആവശ്യപ്പെട്ട് ഫേസ് ബുകിലൂടെ രംഗത്തെത്തിയിരിക്കയാണ് കെ എസ് ഇ ബി.

പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്. അതുകൊണ്ടുതന്നെ പുറത്തു നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് കെ എസ് ഇ ബി. ചില സ്ഥലങ്ങളില്‍ വോള്‍ടേജ് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കെ എസ് ഇ ബി ശ്രമിക്കുന്നത്.

KSEB Alert! | 'ദയവായി വൈദ്യുതി ഉപയോഗം കുറയ്ക്കുക'; സമ്മര്‍ദത്തിലായി പ്രസരണ വിതരണ ശൃംഖല; ഉപഭോക്താക്കളുടെ സഹകരണം ആവശ്യപ്പെട്ട് കെ എസ് ഇ ബി!


അതിനായി ഉപഭോക്താക്കളുടെ സഹകരണവും അധികൃതര്‍ തേടിയിരിക്കയാണ്. വൈകുന്നേരം 6നും 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീന്‍ തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി മറ്റുസമയങ്ങളില്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. തിങ്കളാഴ്ചത്തെ പീക്ക് സമയ വൈദ്യുതി ആവശ്യകത 5031 മെഗാവാട്ട് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് മറികടന്നത്..

പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്. പുറത്തു നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെ എസ് ഇ ബി. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മര്‍ദ്ദത്തിലാണ്. ഇക്കാരണത്താല്‍ ചിലയിടങ്ങളിലെങ്കിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളില്‍ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ എസ് ഇ ബി ശ്രമിക്കുന്നത്.

മാന്യ ഉപഭോക്താക്കളുടെ സഹകരണമുണ്ടെങ്കില്‍ ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാന്‍ നമുക്ക് കഴിയും.
വൈകുന്നേരം 6നും 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാം. 

പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീന്‍ തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി മറ്റുസമയങ്ങളില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യാം. എ സിയുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ താഴാതെ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാന്‍ സഹായകമാണ്.
സഹകരിക്കുമല്ലോ...

 

Keywords: Kerala's power consumption goes up amid rising temperatures; KSEB in crisis, Thiruvananthapuram, News, KSEB, Crisis, FB Post, Consumers, Electronics, Air Condition, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia