Malayali & Language | മലയാളികളുടെ ഇംഗ്ലീഷ് - ഹിന്ദി പ്രാവീണ്യക്കുറവ് കേരളത്തിൻ്റെ ശാപമാകുമ്പോൾ!

 


/ മിന്റാ മരിയ തോമസ്

(KVARTHA) നമ്മൾ മലയാളികൾ എല്ലാ കാര്യങ്ങളിലും പ്രബുദ്ധരാണെന്ന് പറയുന്നുണ്ടെങ്കിലും ഭാഷാ പരിജ്ഞാനത്തിൻ്റെ കാര്യത്തിൽ വളരെ പിറകിൽ ആണെന്ന് കാണാം. നമ്മുടെ ജനപ്രതിനിധികൾക്ക് പോലും പാർലമെൻ്റിൽ ഒക്കെ നല്ല രീതിയിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കാൻ അറിയില്ലെന്ന് കാണുമ്പോൾ മൂക്കത്ത് വിരൽ വെച്ച് പോകുക സ്വഭാവികം ആണ്. അതു തന്നെയാണ് കേരളത്തിൻ്റെ ശാപവും. കേരളത്തിൻ്റെ മഹത്തായ സംസ്‌കാരത്തെയോ പൈതൃകത്തെയോ, മനോഹരങ്ങളായ ടൂറിസത്തെയോ പോലും പുറത്തേയ്ക്ക് എത്തിക്കാൻ ഇവിടെയുള്ള ആളുകൾക്ക് കഴിയുന്നില്ലെന്ന് ഓർക്കുമ്പോൾ വളരെ കഷ്ടമാണ് തോന്നുക.

Malayali & Language | മലയാളികളുടെ ഇംഗ്ലീഷ് - ഹിന്ദി പ്രാവീണ്യക്കുറവ് കേരളത്തിൻ്റെ ശാപമാകുമ്പോൾ!

കേരളത്തെ ഭീകര സംസ്ഥാനമായും മറ്റും ചില ഉത്തരേന്ത്യക്കാർ സ്വന്തമായി ഉണ്ടാക്കിയ യൂട്യൂബ് ചാനലിൽ ഇരുന്ന് ഹിന്ദിയിൽ ഒക്കെ തട്ടിവിടുമ്പോൾ ഹിന്ദി പഠിച്ചുവെന്നും നോർത്ത് ഇന്ത്യനെക്കാൾ വിദ്യാഭ്യാസമുണ്ടെന്നും അവകാശപ്പെടുന്ന നമുക്ക് ഹിന്ദിയിൽ തന്നെ അതിനെതിരെ കൗണ്ടർ അടിക്കാൻ പറ്റുന്നില്ലെന്നതാണ് സത്യം. നമ്മൾ മലയാളത്തിൽ സ്വന്തം ചാനൽ ഉണ്ടാക്കി പലതും പറയുമെങ്കിലും ഇംഗ്ലീഷിലോ ഹിന്ദിയിലോ ഒന്നും വേണ്ടത് വിശദമായി പറയാൻ മലയാളി തയാറാകുന്നില്ല എന്നത് നമ്മുടെ ആ ഭാഷകളിലുള്ള പരിജ്ഞാനക്കുറവിനെയാണ് കാണിക്കുന്നത്.
   
Malayali & Language | മലയാളികളുടെ ഇംഗ്ലീഷ് - ഹിന്ദി പ്രാവീണ്യക്കുറവ് കേരളത്തിൻ്റെ ശാപമാകുമ്പോൾ!

കേരളത്തെപ്പറ്റി യാതൊന്നും അറിവില്ലാത്ത ചില ഉത്തരേന്ത്യക്കാർ കേരളത്തെപ്പറ്റി സ്വന്തം ചാനലിൽ ഇരുന്ന് കേൾക്കാൻ കൊള്ളാത്ത നുണ അടിച്ചു വിടുന്നത് നിരന്തരം കാണുന്നതാണ് നാം. പക്ഷെ, അതിനെതിരെ അതേ രീതിയിൽ പ്രതികരിക്കാൻ നമുക്ക് ആവുന്നില്ല എന്ന് മനസിലാക്കണം. മലപ്പുറം മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള ജില്ലയാണ്. അത് സമ്മതിക്കാം. എന്നാൽ, ഇവിടെ മുസ്ലിങ്ങൾക്ക് മാത്രമേ പ്രവേശനമുള്ളു എന്ന് ഒരു ഉത്തരേന്ത്യക്കാരൻ ചാനലിൽ ഇരുന്ന് വാദിക്കുമ്പോൾ അല്ലെങ്കിൽ ഹിന്ദുക്കളെ ഓടിച്ചിട്ട് വെട്ടിക്കൊല്ലുന്ന സംസ്ഥാനമാണ് കേരളമെന്ന് അത്തരത്തിൽ ചിലർ പ്രചരിപ്പിക്കുമ്പോൾ ഹിന്ദി പഠിച്ച നമുക്ക് അതേ രീതിയിൽ തിരിച്ചടിക്കാനാവാത്തത് ആണ് നമ്മുടെ പരാജയം.

കേരളത്തിനെതിരെ നമ്മുടെ നാടിനെ മോശമാക്കുന്നതിനു വേണ്ടി ചില വർഗ്ഗീയ ശക്തികൾ അഴിച്ചു വിടുന്ന പ്രചാരണമാണ് ഇതെന്ന യാഥാർത്ഥ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മുടെ ഇംഗ്ലീഷ് , ഹിന്ദി വിദ്യാഭ്യാസം എന്നത് പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്നു, അതിനു ശേഷം മറക്കുന്നു എന്ന രീതിയിലുള്ളതാണ്. പ്രാക്ടിക്കലായി ഒന്നും കിട്ടുന്നില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഇന്ന് നമ്മുടെ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്നുണ്ടെങ്കിൽ പോലും നല്ല രീതിയിൽ ഒരു മലയാളം വാർത്ത ഇംഗ്ലീഷിലോ ഹിന്ദിയിലോ പരിഭാഷ നടത്താൻ കഴിവുള്ളവർ പോലും ചുരുക്കമായിരിക്കുന്നു.

ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിറങ്ങിയവർ പോലും ഗൂഗിൾ ട്രാൻസ്‌ലേറ്റിനെ ആശ്രയിക്കുന്നത് കാണുമ്പോൾ ഇത്രയും കാശ് മുടക്കി ഇവരൊക്കെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചത് എന്തിനാണെന്ന് തോന്നിപ്പോകും. അത്രമാത്രം ഉണ്ട് ഇവരുടെയൊക്കെ ഇംഗ്ലീഷ് ഹിന്ദി പരിജ്ഞാനം. ശരിക്കും പറഞ്ഞാൽ ഭാഷ ഒരു പ്രശ്നം തന്നെയാണ്. വിദ്യാഭ്യാസത്തിൽ നാം ഉന്നതിയിൽ എന്ന് അവകാശപ്പെടുമ്പോൾ പോലും അയൽ സംസ്ഥാനമായ തമിഴ്‌നാടിനെക്കാളും വളരെ പുറകിലാണെന്ന് നേർക്കാഴ്ചയിൽ തന്നെ മനസ്സിലാകും. സോഷ്യൽ മീഡിയയിൽ മാത്രമല്ല പാർലമെൻ്ററി രംഗത്ത് പോലും നന്നായി പെർഫോം ചെയ്യണമെങ്കിൽ ഭാഷയും മികച്ച രാഷ്ട്രീയ കാഴ്ചപ്പാടും ആവശ്യമാണ്.

എല്ലാവരും പ്രത്യേകിച്ച് നമ്മളെ നയിക്കുന്ന നേതാക്കൾ ഭാഷയുടെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ചിലരുടെ താല്പര്യത്തിനുവേണ്ടി ഉത്തരേന്ത്യക്കാരായ ചിലർ കേരളത്തെക്കുറിച്ച് മോശമായി പറയുമ്പോൾ നമ്മുടെ നേതാക്കൾ അതിനു നിന്നുകൊടുക്കുകയല്ല വേണ്ടത്. ശക്തമായി പ്രതികരിക്കുകയാണ് വേണ്ടത്. അതിന് ലീഡർമാർ ഭാഷാ പ്രാവീണ്യം ആർജിക്കുകയാണ് വേണ്ടത്. ഭാഷാ പ്രാവീണ്യവും വിദ്യാഭ്യാസവും ഉള്ളവരെ സ്ഥാനാർത്ഥികളാക്കി പാർലമെൻ്റിലേയ്ക്ക് അയയ്ക്കാൻ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്കും കഴിയണം. എങ്കിലേ ഈ നാട് വികസനോന്മുഖമാകുകയുള്ളു.

ആർജവമുള്ള ഭാഷകൊണ്ടും സംസാരത്തിലെ ആധികാരികത കൊണ്ടും ഒപ്പം ബൗദ്ധിക നിലവാരം, ചിന്താശേഷി, നിലപാടുകൾ, സംഘടിത ബലം എന്നിവയാലും പല പ്രൊപഗണ്ടകളെയും ഒരു പരിധിവരെ അകറ്റിനിർത്താൻ പറ്റും. അതിന് എല്ലാ മലയാളികൾക്കും കഴിയട്ടെ. ഈ വിഷയവുമായി ബന്ധപ്പെട്ട് കിരൺ തോമസ് എന്നയാൾ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടിരുന്നു. അത് വൈറലാകുകയും ചർച്ചയാവുകയും ചെയ്തു. ഇപ്പോഴും ഇതിൽ ചർച്ച നടക്കുന്നുണ്ട്. കിരണിനെ അനുകൂലിച്ച് ധാരാളം പേർ രംഗത്ത് വരുന്നുണ്ട്. ഇതു സംബന്ധിച്ച് കിരണിൻ്റെ പോസ്റ്റ് തന്നെയാണ് ഈ ലേഖനം എഴുതാൻ പ്രേരണയായത്.

Article, Editor’s-Pick, Kerala, Malayalam, Linguistic Knowledge, Parliament, Hindi English, Kerala's curse is lack of English and Hindi proficiency of Malayalis.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia