ED | ഡൽഹി മദ്യനയ അഴിമതിക്കേസിലെ സൂത്രധാരൻ അരവിന്ദ് കെജ്‌രിവാളെന്ന് ഇ ഡി കോടതിയിൽ; 10 ദിവസത്തെ റിമാൻഡ് ആവശ്യപ്പെട്ടു

 


ന്യൂഡൽഹി: (KVARTHA) അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ED) ഡൽഹി മദ്യനയ അഴിമതിക്കേസിലെ പ്രധാന സൂത്രധാരൻ അരവിന്ദ് കെജ്‌രിവാളാണെന്ന് കോടതിയെ അറിയിച്ചു. 10 ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്.

ED | ഡൽഹി മദ്യനയ അഴിമതിക്കേസിലെ സൂത്രധാരൻ അരവിന്ദ് കെജ്‌രിവാളെന്ന് ഇ ഡി കോടതിയിൽ; 10 ദിവസത്തെ റിമാൻഡ് ആവശ്യപ്പെട്ടു

അഴിമതി വരുമാനം വിനിയോഗിക്കുന്നതിൽ കെജ്‌രിവാളിന് പങ്കുണ്ടെന്നും നയരൂപീകരണത്തിൽ നേരിട്ട് പങ്കുള്ളതായും എഎസ്‌ജി എസ്‌വി രാജു കോടതിയെ അറിയിച്ചു. കൈക്കൂലി വാങ്ങാൻ കഴിയുന്ന തരത്തിലാണ് മദ്യനയം ഉണ്ടാക്കിയത്. ആം ആദ്മി പാർട്ടിക്കും കേസിൽ ആരോപണ വിധേയരായ സൗത്ത് കാർട്ടലിനും ഇടയിലുള്ള ഇടനിലക്കാരനായിരുന്നു വിജയ് നായർ. മറ്റൊരു പ്രധാനിയായ കെ കവിതയും ഇതിനകം അറസ്റ്റിലായതായി ഇ ഡി വ്യക്തമാക്കി.

വിജയ് നായർ കെജ്‌രിവാളിൻ്റെ വീടിനടുത്താണ് താമസിച്ചിരുന്നത്. കെജ്രിവാളിൻ്റെ വലംകൈയാണ് വിജയ് നായർ. മദ്യനയത്തിന് അനുസൃതമായി മദ്യവ്യവസായികളിൽ നിന്ന് ആനുകൂല്യങ്ങൾ വാങ്ങുന്നതിന് ഇയാൾ മുഖ്യമന്ത്രിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നുവെന്നും ഇ ഡി പറയുന്നു.

വിജയ് നായരുടെ നിർദേശപ്രകാരമാണ് 31 കോടി രൂപ നൽകിയതെന്ന് സാക്ഷിയായ ദിനേഷ് അറോറ മൊഴിയിൽ വെളിപ്പെടുത്തിയതായി എഎസ്ജി പറഞ്ഞു. സൗത്ത് ഗ്രൂപ്പിൽ നിന്ന് ലഭിച്ച 45 കോടി രൂപ 2021-22ൽ ഗോവ പ്രചാരണത്തിന് ആം ആദ്മി പാർട്ടി ഉപയോഗിച്ചതായി എഎസ്ജി ചൂണ്ടിക്കാട്ടി.

28 പേജുള്ള വാദങ്ങളാണ് ഇഡി കോടതിയിൽ അവതരിപ്പിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പ്രതിയെ (കെജ്രിവാൾ) അറസ്റ്റ് ചെയ്തതെന്ന് ഇഡി അഭിഭാഷകൻ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു. 24 മണിക്കൂറിനുള്ളിലാണ് ഇപ്പോൾ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.


Keywords: News, National, New Delhi, Kejriwal, Delhi liquor Scam, ED, Income, Case,   Kejriwal kingpin of Delhi liquor scam, ED says in court; seeks 10-day remand.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia