Fridge in Summer | ചൂടുകാലത്ത് ഫ്രിഡ്‌ജ്‌ ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കാനുണ്ട്; എത്ര താപനിലയിലാണ് പ്രവർത്തിപ്പിക്കേണ്ടത്? അറിഞ്ഞിരിക്കേണ്ട ഒരുകൂട്ടം കാര്യങ്ങൾ!

 


ന്യൂഡെൽഹി: (KVARTHA) ശൈത്യകാലമോ വേനൽക്കാലമോ ആകട്ടെ മിക്കവരും ഫ്രിഡ്‌ജ്‌ ഒരിക്കലും സ്വിച്ച് ഓഫ് ചെയ്യാറില്ല. ഇന്ത്യയിൽ പലതരത്തിലുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അതിനാൽ ഫ്രിഡ്ജ് ഏത് താപനിലയിലാണ് ക്രമീകരിക്കേണ്ടതെന്ന് മനസിലാകാത്ത നിരവധി ആളുകളുണ്ട്. ഇപ്പോൾ ചൂട് കാലമെത്തിയിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഫ്രിഡ്ജ് ഏത് താപനിലയാണ് സജ്ജീകരിക്കേണ്ടതെന്ന കാര്യത്തിൽ നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടെങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ.

Fridge in Summer | ചൂടുകാലത്ത് ഫ്രിഡ്‌ജ്‌ ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കാനുണ്ട്; എത്ര താപനിലയിലാണ് പ്രവർത്തിപ്പിക്കേണ്ടത്? അറിഞ്ഞിരിക്കേണ്ട ഒരുകൂട്ടം കാര്യങ്ങൾ!

ഫ്രിഡ്ജിന്റെ തരം അനുസരിച്ച് ഒന്ന് മുതൽ ഒമ്പത് വരെ അല്ലെങ്കിൽ ഒന്ന് മുതൽ ഏഴ് വരെ താപനില ക്രമീകരണ സംവിധാനമുണ്ട്. ഏഴ് അല്ലെങ്കിൽ ഒമ്പത് എന്നത് ഏറ്റവും വേഗത്തിൽ തണുപ്പിക്കാനുള്ളതാണ്. ഏറ്റവും കുറഞ്ഞ സംഖ്യ അതായത് ഒന്ന് ഫ്രിഡ്ജിലെ ഏറ്റവും ചൂടേറിയതുമാണ്. ഇടത്തരം കാലാസ്ഥയാണെങ്കിൽ നമ്പർ നാല് അല്ലെങ്കിൽ അഞ്ച് ആയി ഉപയോഗിക്കാം. അതേ സമയം, ചൂട് ശക്തമായി തുടങ്ങുമ്പോൾ, താപനില 6-7 ആയി നിലനിർത്തേണ്ടത് ആവശ്യമാണ്. ശരിയായ താപനില ക്രമീകരിച്ചില്ലെങ്കിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ കേടായേക്കാം.

ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം

ഫ്രിഡ്‌ജിൽ രൂപപ്പെടുന്ന ഐസ് ഇടയ്ക്കിടെ ഇളക്കിക്കളയുകയോ ഫ്രിഡ്ജ് ഓഫാക്കിവച്ച് അലിയിച്ചുകളയുകയോ ചെയ്യേണ്ടത് പ്രധാനമാണ്. ഇല്ലെങ്കിൽ ഫ്ര‍ിഡ്ജിന്റെ ക്ഷമത കുറയാനിടയുണ്ട്. ഫ്രിഡ്ജിന്റെ ഉൾവശം ഇടയ്ക്ക് തുടച്ചു വൃത്തിയാക്കണം. ഈർപ്പമുള്ള സ്ഥലത്തോ നേരിട്ടു സൂര്യപ്രകാശം അടിക്കുന്നിടത്തോ ഫ്രിഡ്ജ് വയ്ക്കരുത്. സൂര്യതാപം ഫ്രിഡ്ജിലെ താപനില കൂട്ടും. ഫ്രിഡ്ജ് വയ്ക്കുന്നതിനു ചുറ്റും വായുസഞ്ചാരം തടസപ്പെടുത്താൻ പാടില്ല. അതായത് ഭിത്തിയോട് അടുപ്പിച്ച് വെക്കരുത്. ഭിത്തിക്കും ഫ്രിഡ്ജിന്റെ പുറകുവശവും തമ്മിൽ 10 സെ.മീ വിടവു വേണം.

ചൂടുള്ള ഭക്ഷണസാധനങ്ങൾ നേര‍ിട്ടു ഫ്രിഡ്ജിൽ വയ്ക്കരുത്. പച്ചക്കറികളും പഴങ്ങളും പാകം ചെയ്ത ഭക്ഷണ സാധനങ്ങളും പൊതിഞ്ഞുവയ്ക്കുന്നതാണു നല്ലത്. ഫ്രിഡ്ജിൻ്റെ മുകൾഭാഗം പ്ലാസ്റ്റിക് കൊണ്ട് മൂടരുത്. സമീപത്ത് ചൂടാക്കുന്ന ഉപകരണങ്ങൾ വെക്കരുത്. പലപ്പോഴും കണ്ടൻസറിൽ പൊടി അടിഞ്ഞുകൂടുന്ന പ്രശ്നമുണ്ട്. ബ്രഷ് ഉപയോഗിച്ച് ഫ്രിഡ്ജിൻ്റെ പിൻഭാഗം മൃദുവായി വൃത്തിയാക്കുന്നത് തുടരുക. തുറന്ന ശേഷം ഉടൻ അടയ്ക്കാൻ മറക്കരുത്. ഓരോ തവണയും ഫ്രിഡ്‌ജ്‌ വാതിൽ ശരിയായി അടയ്ക്കേണ്ടത് പ്രധാനമാണെന്ന് ഓർമിക്കുക.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Fridge, Kitchen Tips, Lifestyle, Summer Tips, Keeping your Fridge Cool During the Summer.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia