Accidental Death | കണ്ണൂരില്‍ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഇരുചക്രവാഹനം നിയന്ത്രണംവിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച ((04.03.2024) പുലര്‍ചെ അഞ്ചുമണിക്ക് നടന്ന അപകടത്തില്‍ മുഴപ്പിലങ്ങാട് മൊയ്തുപാലം സ്വദേശി അര്‍ശാദ് (21) ആണ് മരിച്ചത്. കൂത്തുപറമ്പ് കൈതേരി പാലത്തിന് സമീപമുളള റോഡിലെ താഴ്ച്ചയിലേക്കാണ് സ്‌കൂടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞത്.

Accidental Death | കണ്ണൂരില്‍ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കൂടെയുണ്ടായിരുന്ന സെയ്ദാര്‍പളളിയിലെ നിസാമിന് പരുക്കേറ്റിട്ടുണ്ട്. അപകടവിവരമറിഞ്ഞെത്തിയ പ്രദേശവാസികളും പൊലീസും ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരമായി പരുക്കേറ്റ അര്‍ശാദിനെ രക്ഷിക്കാനായില്ല. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: News, Kerala, Kerala-News, Accident-News, Kannur News, Youth, Died, Road Accident, Kuthuparamba News, Local News, Accidental Death, Case, Police, Kannur: Youth died in road accident.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia