Tiger | കണ്ണൂരില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് കൂട്ടിലടച്ച് വയനാട്ടിലേക്ക് മാറ്റി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂരിന്റെ വനംമേഖലയില്‍ ഭീതിപരത്തിയ കടുവയെ മയക്കുവെടിവെച്ചു പിടികൂടി വയനാട്ടിലെ വെറ്റിനറി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കേളകം അടയ്ക്കാത്തോട് ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെയാണ് മയക്കുവെടിവെച്ചു പിടികൂടി കൂട്ടിലാക്കിയത്. അവശനും ക്ഷീണിതനുമായ കടുവയുടെ ജീവനെ കുറിച്ചുളള ആശങ്ക ശക്തമായിട്ടുണ്ട്.

കണ്ണൂരിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ആറുമാസത്തിനിടെ പിടികൂടുന്ന മൂന്നാമത്തെ കടുവയാണിത്. ജില്ലയുടെ മലയോര പ്രദേശമായ കേളകം പഞ്ചായതിലെ അടയ്ക്കാത്തോട് കരിയം കാപ്പില്‍ ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി പരത്തിയ കടുവയെ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടിവെച്ചു പിടികൂടി കൂട്ടില്‍ അടച്ചത്.

Tiger | കണ്ണൂരില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് കൂട്ടിലടച്ച് വയനാട്ടിലേക്ക് മാറ്റി

കാസര്‍കോട്ടു നിന്നെത്തിയ മയക്കുവെടി സംഘം കടുവയെ മയക്കുവെടിവെച്ചു മയക്കിയ ശേഷം കൂട്ടിലാക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ മയക്കുവെടിവെച്ചു കൂട്ടിലാക്കിയത്. അടയ്ക്കാത്തോട് കരിയാംകാപ്പില്‍ പൊട്ടനാനി കവലയില്‍ ബുധനാഴ്ച രാവിലെ ഒന്‍പതുമണിക്ക് പൈപില്‍ നിന്നും വെളളമെടുക്കാന്‍ പോയ ആള്‍ കടുവയെ കണ്ടിരുന്നു. 


വെട്ടത്ത് ജോണിയാണ് കടുവയെ കണ്ടത്. ഇതേ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട ഇയാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇതിനു ശേഷമാണ് കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടിവെച്ചു പിടികൂടിയത്.

ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ആശങ്കയാണ് കടുവയെ മയക്കുവെടിവെച്ചു പിടികൂടിയതിലൂടെ ഒഴിവായത്. എന്നാല്‍ പ്രായാധിക്യവും അവശതയും കൊണ്ടു തളര്‍ന്ന കടുവയുടെ ജീവന്‍ രക്ഷിക്കുകയെന്ന വെല്ലുവിളി വനംവകുപ്പ് നേരിടുന്നുണ്ട്.

Keywords: Kannur: Tiger that landed in residential area drugged and caged shifted to Wayanad, Kannur, News, Tiger, Caged, Drugged, Shifted, Forest, Hospital, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script