Follow KVARTHA on Google news Follow Us!
ad

Student Died | ഉദ്ഘാടന ദിവസംതന്നെ തലശ്ശേരി - മാഹി ബൈപാസില്‍ അപകടം; പാലത്തില്‍നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

അപകടം വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ Accidental Death, Student, Died, Kannur News, Plus Two Student, Falls, Thalassery - Mahe Bypass
കണ്ണൂര്‍: (KVARTHA) ഉദ്ഘാടന ദിവസംതന്നെ തലശ്ശേരി - മാഹി ബൈപാസില്‍ അപകടം. ബൈപാസിലെ പാലത്തില്‍ നിന്നും താഴേക്ക് വീണ് ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മല്‍ സ്വദേശി നിദാല്‍ (18) ആണ് മരിച്ചത്.


തലശ്ശേരി സെയ്ന്റ് ജോസഫ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച (11.03.2024) രാത്രിയോടെയാണ് അപകടമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പം പാലം സന്ദര്‍ശിക്കാനെത്തിയ നിദാല്‍ പാലങ്ങള്‍ക്കിടയിലെ വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കുമ്പോള്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: News, Kerala, Kerala-News, Kannur-News, Accident-News, Accidental Death, Student, Died, Kannur News, Plus Two Student, Falls, Thalassery - Mahe Bypass, Kannur: Plus two student falls from Thalassery - Mahe bypass and died.

Post a Comment