Follow KVARTHA on Google news Follow Us!
ad

Obituary | മലയാള മാധ്യമ രംഗത്ത് ഐതിഹാസിക ചരിത്രം സൃഷ്ടിച്ച ബിസി ജോജോ അന്തരിച്ചു

അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ Journalist BC Jojo, Dead, Obituary, Kerala News
തിരുവനന്തപുരം: (KVARTHA) മലയാള മാധ്യമ പ്രവര്‍ത്തന രംഗത്തെ തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളിലൊന്നായ ബി സി ജോജോ (65) അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ചൊവ്വാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. കേരള കൗമുദി ദിനപ്പത്രത്തില്‍ എക്‌സിക്യുടീവ് എഡിറ്ററായിരുന്നു. ഇന്‍ഡ്യയിലെ ആദ്യ വെബ് ടിവികളില്‍ ഒന്നായ ഇന്‍ഡ്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററും എംഡിയുമായിരുന്നു.

Journalist BC Jojo Passed Away, Thiruvananthapuram, News, Journalist BC Jojo, Dead, Hospital, Treatment, Obituary, Politics, Kerala News.
 

കേരളത്തെ പിടിച്ചുകുലുക്കിയ അന്വേഷണാത്മക വാര്‍ത്തകളിലൂടെയാണ് ബിസി ജോജോ ശ്രദ്ധേയനായത്. പാമോലിന്‍ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാന്‍ ചോലയിലെ കയ്യേറ്റങ്ങള്‍ പുറത്തെത്തിച്ചതും മുല്ലപ്പെരിയാര്‍ കരാറിലെ വീഴ്ചകള്‍ പുറത്തെത്തിച്ചതുമടക്കം നിരവധി വാര്‍ത്തകളാണ് ജോജോ ജനമധ്യത്തിലേക്ക് എത്തിച്ചത്. രാഷ്ട്രീയ വാര്‍ത്തകള്‍ കൈകാര്യം ചെയ്തിരുന്ന ജോജോ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയിലെ പടലപ്പിണക്കങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകളും പുറത്തെത്തിച്ചിരുന്നു.

വിഎസ് അനുകൂലിയായ മാധ്യമ പ്രവര്‍ത്തകനെന്ന പേരില്‍ ചാപ്പ കുത്തി നിരന്തരം വേട്ടയാടലിന് ഇരയായ മാധ്യമ പ്രവര്‍ത്തകനാണ് ബിസി ജോജോ. കൊല്ലം മയ്യനാട് സ്വദേശിയായ ബിസി ജോജോ ഡെല്‍ഹിയില്‍ ദേശീയ പത്രങ്ങളിലൂടെയാണ് മാധ്യമ പ്രവര്‍ത്തനം തുടങ്ങിയത്.

Keywords: Journalist BC Jojo Passed Away, Thiruvananthapuram, News, Journalist BC Jojo, Dead, Hospital, Treatment, Obituary, Politics, Kerala News.



Post a Comment