Malayali Killed | വടക്കന്‍ ഇസ്രാഈലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു; 2 മലയാളികള്‍ക്ക് പരുക്ക്
Mar 5, 2024, 10:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജറുസലേം: (KVARTHA) വടക്കന്‍ ഇസ്രാഈലിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. വാടി കാര്‍മല്‍ കോടേജില്‍ പത്രോസിന്റെ മകന്‍ നിബിന്‍ മാക്‌സവെല്ലാണ് (31) കൊല്ലപ്പെട്ടത്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് വ്യോമാക്രമണം ഉണ്ടായത്.
രണ്ടുമാസം മുന്‍പാണ് നിബിന്‍ ഇസ്രാഈലിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കാണ് വീട്ടുകാര്‍ക്ക് അപകടത്തെ കുറിച്ച് വിവരം കിട്ടിയത്. മൃതദേഹം സിവ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് വയസുള്ള മകള്‍ ഉണ്ട്. ഭാര്യ ഏഴു മാസം ഗര്‍ഭിണിയാണ്. നിബിന്റെ സഹോദരന്‍ നിവിനും ഇസ്രാഈലിലാണ്.
അതേസമയം, ആക്രമണത്തില്‍ മറ്റ് രണ്ട് മലയാളികള്‍ക്ക് പരുക്കേറ്റു. ബുഷ് ജോസഫ് ജോര്‍ജ്, ഇടുക്കി സ്വദേശിയായ പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ ആകെ ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്തു.
ബുഷ് ജോസഫ് ജോര്‍ജും പോള്‍ മെല്‍വിനും പരുക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്. മുഖത്തും ശരീരത്തിലും പരുക്കേറ്റ ബുഷ് ജോസഫ് ജോര്‍ജ് ബെയ്ലിന്‍സണ്‍ ആശുപത്രയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സുഖം പ്രാപിച്ചുവരുന്നുവെന്നാണ് വിവരം. ഇദ്ദേഹം നാട്ടില്‍ കുടുംബത്തോട് സംസാരിച്ചു. നിലവില്‍ നിരീക്ഷണത്തിലാണ്.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇസ്രാഈലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ മാര്‍ഗലിയോറ്റില്‍ ഒരു കൃഷിത്തോട്ടത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ലെബനനില്‍ നിന്നുള്ള ടാങ്ക്വേധ മിസൈലാണ് ഇസ്രാഈല്‍ ഭാഗത്തേക്ക് തൊടുത്തുവിട്ടതെന്നും ആക്രമണത്തിന് പിന്നില്‍ ഷിയ ഹിസ്ബുള്ള വിഭാഗമാണെന്നുമാണ് റിപോര്‍ടുകള്‍.
Keywords: News, World, World-News, Malayalam-News, Israel News, Jerusalem News, Kollam Native, Killed, Missile Attack, Malayalis, Injured, Israel: Kollam native killed in missile attack and two other Keralites injured.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.