Follow KVARTHA on Google news Follow Us!
ad

Pasta | പാസ്ത ധൈര്യമായി കഴിച്ചോളൂ; അടങ്ങിയിരിക്കുന്നത് ഈ ഗുണങ്ങള്‍

'കാർബോഹൈഡ്രേറ്റുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും' Pasta, Health, Lifestyle, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) പൊതുവെ മലയാളികളുടെ ഇഷ്ടഭക്ഷണമാണ് പാസ്ത. ഓരോ കാലത്തും ഇഷ്ടാനുസരണം പുത്തന്‍ ഭക്ഷണസാധനങ്ങളെ ഏറെ പ്രിയത്തോടെ തീന്‍ മേശയിലേക്കു സ്വാഗതം ചെയ്യുന്നവരാണ് നമ്മള്‍. പാസ്തയും അത്തരത്തില്‍ നമ്മുടെ രുചിമുകുളങ്ങളെ പാട്ടിലാക്കിയ ജനപ്രിയ വിഭവമാണ്. തട്ടിക്കൂട്ടിയുണ്ടാക്കുന്ന പ്രാതലായും, അതിഥികള്‍ക്കു വിളമ്പാനുള്ള രാജകീയ ചായപ്പലഹാരമായുമൊക്കെ പാസ്ത വ്യത്യസ്ത വേഷമണിയാറുണ്ട്. ഗോതമ്പും ആവശ്യത്തിനു വെള്ളവും ഉപ്പും മുട്ടയും ചേർത്തു കുഴച്ചുണ്ടാക്കുന്ന മാവ്, ഷീറ്റുകളിലേക്കോ വിവിധ അച്ചുകളിലേക്കോ ഒഴിച്ച ശേഷം പൊരിച്ചുണ്ടാക്കുന്ന അടിപൊളി പലഹാരമാണ് പാസ്ത .

Is Pasta Healthy or Unhealthy?

എന്നാല്‍ സംസ്കരിച്ച മാവ് ഉപയോഗിച്ചുണ്ടാക്കുന്ന ആഹാരമായതിനാല്‍ തന്നെ അനാരോഗ്യകരമായ ഭക്ഷണമായിട്ടാണ് പഠനങ്ങള്‍ പാസ്തയെ വിലയിരുത്തുന്നത്. എന്നിരുന്നാലും, പാസ്ത പ്രേമികള്‍ വിഷമിക്കേണ്ടതില്ല, പാസ്ത പോലെയുള്ള കാർബോഹൈഡ്രേറ്റുകൾ ശരീരഭാരം കുറയ്ക്കുന്നതിന് വളരെ ഉപകാരപ്രദമായ ഭക്ഷണസാധനങ്ങളിലൊന്നാണെന്ന് ഡയറ്റീഷ്യന്മാര്‍ ഉറപ്പു നല്‍ക്കുന്നുണ്ട്. പാസ്ത അരോഗ്യത്തിന് വെല്ലുവിളിയാകുന്ന ഒരു ഭക്ഷണമല്ലെന്നും ഏതൊരു ഭക്ഷണത്തെയും പോലെ നമ്മൾ അത് എങ്ങനെ കഴിക്കുന്നു എന്നതിലാണു കാര്യമെന്നും സ്റ്റഡി ഫൈൻഡ്‌സിൻ്റെ ഡയറ്റീഷ്യൻ ഷൈല കഡോഗനിന്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ പാസ്ത നിർമാതാക്കളായ ബാരിലയ്ക്കും സമാനാഭിപ്രായമാണുള്ളത്.

ഒരു സാധാരണ പാസ്തയില്‍ ഏകദേശം 200 കലോറി ഊർജവും 40 ഗ്രാം കാർബോഹൈഡ്രേറ്റും ആറ് ഗ്രാം പ്രോട്ടീനും ഒന്ന് മുതൽ രണ്ട് ഗ്രാം വരെ നാരുകളുമുണ്ട്. പാസ്ത കൂടുതലും കാർബോഹൈഡ്രേറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ കലോറി ഇല്ലാത്ത ഭക്ഷണമായി ഇതിനെ വിലയിരുത്താറുമുണ്ട്. കാർബോഹൈഡ്രേറ്റുകൾ ശരീരത്തിൻ്റെ പ്രധാന ഊർജ സ്രോതസുകളായതിനാല്‍ തന്നെ പാസ്ത ഒരു വില്ലനൊന്നുമല്ല കേട്ടോ!

പൂർണമായും ധാന്യങ്ങള്‍ കൊണ്ടു നിർമ്മിച്ച പാസ്തയിൽ പ്രത്യേകിച്ചും, കൂടുതൽ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കാനും ഇതു സഹായിക്കും. പക്ഷേ ചില പാസ്തകള്‍ തയ്യാറാക്കുന്ന രീതി പരിശോധിച്ചു നോക്കിയാല്‍ സോസുകൾ, വെണ്ണ, ക്രീം, മാംസം, പാല്‍പ്പാടക്കട്ടി (Cheese) എന്നിവ ചേർക്കുന്നത് കലോറി വർധിപ്പിക്കുമെങ്കിലും വിഭവത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങളുടെ സന്തുലിതാവസ്ഥ ഇല്ലാതാക്കുന്നുണ്ടെന്നു വ്യക്തമാകും.

കഡോഗൻ പറയുന്നതനുസരിച്ച്, ആളുകൾ പലപ്പോഴും പ്രധാന വിഭവമായി പാസ്ത കഴിക്കാറുണ്ട്. അതുകൊണ്ടു തന്നെ ആവശ്യത്തിലധികം കഴിക്കാനുള്ള സാധ്യത കൂടുതലാണ്. അമിതമായി കഴിക്കുന്ന ഏതൊരു ഭക്ഷണവും അനാരോഗ്യകരം തന്നെയാണ്. കഴിക്കുന്ന ഭക്ഷണം നമ്മുടെ ആവശ്യത്തിനുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നു കൂടിയാണ് കാഡോഗൻ പറഞ്ഞു വെക്കുന്നത്.

നാരുകളും പ്രോട്ടീനുകളും സോസും പച്ചക്കറികളും ഉപയോഗിച്ച് പാസ്ത തയ്യാറാക്കുകയാണെങ്കില്‍ ആവശ്യപോഷകങ്ങളൊക്കെയും നമ്മുടെ ശരീരത്തിലെത്തിക്കൊള്ളും. അതോടൊപ്പം തന്നെ പ്രധാനഭക്ഷണത്തോടൊപ്പം കൂട്ടു പലഹാരമായി ചെറിയ തോതില്‍ പാസ്ത കഴിക്കുകയാണെങ്കില്‍ അതും വളരെ ഫലപ്രദമായ ഒരു ഭക്ഷണരീതി തന്നെയാണ്. പരമ്പരാഗത ഗോതമ്പ് പാസ്തയ്ക്ക് നിരവധി ബദലുകൾ ഉണ്ട്. ചെറുപയർ പാസ്ത, പ്രോട്ടീൻ പാസ്ത, എഡമാം പാസ്ത, ബ്ലാക്ക് ബീൻ പാസ്ത എന്നിവ .ചില ഉദാഹരണങ്ങളാണ്.
 
Keywords: Pasta, Health, Lifestyle, New Delhi, Food, Dish, Wheat, Water, Salt, Egg, Flour, Carbohydrate, Diet, Is Pasta Healthy or Unhealthy?.

Post a Comment