Follow KVARTHA on Google news Follow Us!
ad

Irritable Bowel Syndrome | ഇടയ്ക്കിടെ ശുചിമുറിയില്‍ പോകാന്‍ തോന്നുന്നുണ്ടോ? എന്താകും ഇതിന് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? അറിയാം

സ്ട്രെസ് കുറയ്ക്കുന്നതിലൂടെ 75 ശതമാനം ഈ പ്രശ്നം കുറയ്ക്കാം Irritable Bowel Syndrome - Symptoms, Treatment, Health Tips, Health, Kerala News
കൊച്ചി: (KVARTHA) ചിലര്‍ക്ക് ഇടയ്ക്കിടെ ശുചിമുറിയില്‍ പോകുന്ന പ്രശ്‌നമുണ്ട്. ഇവര്‍ തന്നെ അറിയില്ല, ദിവസത്തില്‍ എത്ര തവണ ശുചിമുറിയില്‍ കയറിയിട്ടുണ്ടെന്ന്. വീട്ടില്‍ തന്നെയാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. എന്തിന് ഒരു ഗ്ലാസ് ചായ കുടിച്ചാല്‍ പോലും ഇവര്‍ നേരെ ശുചിമുറിയില്‍ കയറും. ഭക്ഷണം ഉള്ളില്‍ ചെല്ലുമ്പോള്‍ മാത്രമല്ല, ഒന്നും കഴിക്കാതിരിക്കുന്ന അവസരങ്ങളിലും ഇവര്‍ക്ക് ഇടയ്ക്കിടെ ശുചിമുറിയില്‍ പോകണമെന്ന് ചിന്ത ഉണ്ടാകുന്നു.

ഈ ഒരു സ്വഭാവം കാരണം ഇത്തരക്കാര്‍ക്ക് എവിടേയും സമയത്തിന് എത്താന്‍ കഴിയുകയില്ല. കാരണം പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴായിരിക്കും ശുചിമുറിയില്‍ പോകണമെന്ന് ഇവര്‍ക്ക് തോന്നുന്നത്. എന്നാല്‍ ഇതിന് എന്താകും കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? അതേകുറിച്ച് അറിയാം.

Irritable bowel syndrome - Symptoms and causes, Kochi, News, Irritable Bowel Syndrome - Symptoms, Treatment, Health Tips, Health, Doctors, Warning, Kerala News.


ഇത്തരക്കാര്‍ക്ക് പലപ്പോഴും അമിതമായ ഉത്കണ്ഠ, ഡിപ്രഷന്‍ പോലുള്ള പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. പല തവണ ശുചിമുറിയില്‍ പോകുക, പോയാലും തൃപ്തിയാകാതിരിക്കുക, എവിടെയെങ്കിലും പോകാന്‍ നില്‍ക്കുമ്പോള്‍ ഈ പ്രശ്നം ഉണ്ടാകുക എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം.

സെറോട്ടോനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം അമിതമാകുമ്പോഴും ഈ പ്രശ്നമുണ്ടാകാം. ഇറിട്ടബിള്‍ ബവല്‍ സിന്‍ഡ്രോം എന്നാണ് വൈദ്യശാസ്ത്രം ഇതിന് പേരിട്ടിരിക്കുന്നത്. ബ്രെയിനും കുടലുമായുള്ള കണക്ഷന്‍ ഇതിന് പ്രധാനമാണ്. അതുകൊണ്ടുതന്നെ സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ ഉണ്ടെങ്കില്‍ ഇത്തരം ഇറിട്ടബിള്‍ ബവല്‍ സിന്‍ഡ്രോം ഉണ്ടാകാം.

ഐ ബി എസ് (ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോം)

ഐബിഎസ് അഥവാ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോം എന്ന അവസ്ഥയാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. ഇതിനൊപ്പം പലര്‍ക്കും ഡിപ്രഷന്‍ പോലുള്ള തോന്നലുകളും, വയറുവേദനയും കഫം പോക്കുമെല്ലാം അനുഭവപ്പെടാം. ഇറിറ്റബിള്‍ സിന്‍ഡ്രോം ഉള്ളവരില്‍ കണ്ടു വരുന്ന ഒരു പ്രധാന ലക്ഷണമാണ് അനീമിയ. ദഹന പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. ഇറിറ്റബില്‍ സിന്‍ഡ്രോം ഉള്ളവരില്‍ അസാധാരണമായ വിധത്തില്‍ തടി കുറയാറുണ്ട്.

കുടലിനെ ബാധിക്കുന്ന അവസ്ഥ

കുടലിനെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. നമ്മുടെ ശരീരത്തിലെ കുടലിന്റെ താളാത്മകമായ ചലനത്തിലൂടെയാണ് കഴിക്കുന്ന ഭക്ഷണത്തിലെ ആവശ്യമുള്ള വസ്തുക്കള്‍ ശരീരത്തിലേക്ക് വലിച്ചെടുത്ത് ബാക്കിയുള്ളത് മലമായി പുറന്തള്ളുന്നത്. എന്നാല്‍ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോമെങ്കില്‍ ഈ താളാത്മക ചലനം നടക്കുന്നില്ല. ഒന്നുകില്‍ ഈ ചലനം വളരെ വേഗത്തിലാകും, അല്ലെങ്കില്‍ തീരെ മെല്ലെയാകും.

ഇത് രണ്ടും സാധാരണ ശോധനത്തെ ബാധിക്കും. വേഗത്തില്‍ ആണെങ്കില്‍ ഇളകിയ രൂപത്തിലും വളരെ മെല്ലെയെങ്കില്‍ ഉറച്ച രൂപത്തിലും പോകും. ഇതു രണ്ടും ആരോഗ്യത്തിന് നല്ലതല്ല. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നില്ല. കുടലിന്റെ ചലനത്തിലും ദഹന രസത്തിന്റെ ഉല്‍പാദനത്തിലും വരുന്ന പ്രശ്നങ്ങളാണ് ഇതിന് കാരണമാകുന്നത്.

സ്‌ട്രെസ്

സ്ട്രെസ് കുറയ്ക്കുന്നതിലൂടെ 75 ശതമാനം ഈ പ്രശ്നം കുറയ്ക്കാം എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അമിതമായ ഇറച്ചി, പ്രോസസ്ഡ് ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, പഞ്ചസാര എന്നിവ ഒഴിവാക്കുക. ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും, കാര്‍ബോ കുറച്ച് പച്ചക്കറികളും പഴങ്ങളുമെല്ലാം കഴിക്കാം.

എരിവ്, പുളി, എണ്ണമയം എന്നിവ കൂടുതലായുള്ള ഭക്ഷണം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് ആരോഗ്യത്തിനും ഒപ്പം ഭക്ഷണം വളരെ പെട്ടെന്ന് ദഹിക്കാനും സഹായിക്കും. ധാരാളം വെള്ളവും കുടിക്കുക. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ദീര്‍ഘകാലമായുള്ളതാണെങ്കില്‍ ഭേദമാകാന്‍ മരുന്നുകളും ഉണ്ട്.

Keywords: Irritable bowel syndrome - Symptoms and causes, Kochi, News, Irritable Bowel Syndrome - Symptoms, Treatment, Health Tips, Health, Doctors, Warning, Kerala News.

Post a Comment