SWISS-TOWER 24/07/2023

Allegations | 'അവൻ ബിജെപി അനുഭാവിയും ഫാസിസ്റ്റുമാണ്'; ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് സ്ഥാനാർഥിയായ ഇന്ത്യൻ വിദ്യാർഥി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടൻ: (KVARTHA) യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തനിക്കെതിരെ വിദ്വേഷവും അപകീർത്തികരവുമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വിദ്യാർഥി സത്യം സുരാന രംഗത്ത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തനിക്കെതിരെ വളരെ ആസൂത്രിതമായ പ്രചാരണം ആരംഭിച്ചതായും ബിജെപിയുമായി തന്നെ ബന്ധപ്പെടുത്താൻ ശ്രമിച്ചുവെന്നും 'ഫാസിസ്റ്റ്' എന്ന് മുദ്രകുത്തുകയും ചെയ്തതായി വിദ്യാർഥി കൂട്ടിച്ചേർത്തു.

Allegations | 'അവൻ ബിജെപി അനുഭാവിയും ഫാസിസ്റ്റുമാണ്'; ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് സ്ഥാനാർഥിയായ ഇന്ത്യൻ വിദ്യാർഥി

എൻ്റെ പോസ്റ്ററുകൾ കീറുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഞങ്ങൾ അധികാരികളോട് പരാതിപ്പെട്ടു, ചില പോസ്റ്ററുകൾ വികൃതമാക്കുകയും ചെയ്തു. പോസ്റ്ററുകൾ മാറ്റിവെച്ചെങ്കിലും കുറച്ച് സമയത്തിന് ശേഷം ആ പോസ്റ്ററുകളിൽ എൻ്റെ മുഖത്ത് ഒരു ക്രോസ് മാർക്ക് രേഖപ്പെടുത്തി താൻ അല്ലാതെ ആർക്കും വോട്ട് ചെയ്യാൻ സൂചിപ്പിക്കുന്ന വാക്കുകൾ രേഖപ്പെടുത്തുകയും ചെയ്തതായി സത്യം സുരാന പറയുന്നു.

മാർച്ച് 17ന് ഉച്ചകഴിഞ്ഞ് എല്ലാ എൽഎസ്ഇ ഗ്രൂപ്പുകളിലും സത്യം ബിജെപി അനുഭാവിയാണെന്ന് പറഞ്ഞുകൊണ്ടുള്ള സന്ദേശം പ്രചരിച്ചു. താൻ ഫാസിസ്റ്റ് ആന്നെന്നും ഇസ്ലാമോഫോബിക് ആണെന്നും അതിൽ പറയുന്നുവെന്നും വിദ്യാർഥി ആരോപിച്ചു. തുടക്കത്തിൽ തനിക്ക് വലിയ പിന്തുണയാണ് ലഭിച്ചതെന്നും എന്നാൽ ഇപ്പോൾ ഇതെല്ലാം വിജയസാധ്യത കുറച്ചതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള ഇന്ത്യയുടെ പുരോഗതിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെ അപലപിക്കുന്നതായും സത്യം സുരാന കൂട്ടിച്ചേർത്തു.
Aster mims 04/11/2022

2023 ഒക്ടോബറിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടത്തിന് മുന്നിൽ ഖാലിസ്ഥാനികൾ പ്രതിഷേധിച്ചപ്പോൾ അതിനെ വെല്ലുവിളിച്ച് റോഡിൽ നിന്ന് ത്രിവർണ പതാക ഉയർത്തി ശ്രദ്ധേയനായ വ്യക്തിയാണ് സുരാന. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം പൂനെയിലാണ് സുരാന ജനിച്ചത്. ഏതാനും മാസങ്ങൾ ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും തുടർന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ എൽഎൽഎമ്മിന് പ്രവേശനം നേടുകയും ചെയ്തു. എംഎൽഎം ഈ വർഷം അവസാനിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങൾ.

Keywords: News, World, London, London School of Economics, Indian Student, Allegation, BJP, Election, Candidate, Poster, Indian student alleges hate campaign at London School of Economics.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia