Indian navy | അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ ധീരത; 40 മണിക്കൂർ നീണ്ട ഓപ്പറേഷൻ, റാഞ്ചിയ കപ്പലിൽ നിന്ന് 17 പേരെ രക്ഷപ്പെടുത്തി; 35 കടൽക്കൊള്ളക്കാർ കീഴടങ്ങി

 


ന്യൂഡെൽഹി: (KVARTHA) അറബിക്കടലിൽ ഇന്ത്യൻ നാവികസേന പ്രകടിപ്പിച്ച ധീരതയുടെ മറ്റൊരു ഉദാഹരണം കൂടി. കഴിഞ്ഞ വർഷം ഡിസംബർ 14 ന് റാഞ്ചിയ കപ്പലായ എംവി റുയെനിൽ നിന്ന് 17 ജീവനക്കാരെ ഐഎൻഎസ് കൊൽക്കത്ത ശനിയാഴ്ച വിജയകരമായി രക്ഷപ്പെടുത്തി. 35 സോമാലിയൻ കടൽക്കൊള്ളക്കാർ കീഴടങ്ങാനും നിർബന്ധിതരായി. ഇന്ത്യൻ നാവികസേനയുടെ 40 മണിക്കൂർ നീണ്ട ഓപ്പറേഷൻ വൈകുന്നേരത്തോടെ അവസാനിക്കുകയും എല്ലാ ജീവനക്കാരെയും പരുക്കേൽക്കാതെ രക്ഷപ്പെടുത്തുകയും ചെയ്തു.
  
Indian navy | അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ ധീരത; 40 മണിക്കൂർ നീണ്ട ഓപ്പറേഷൻ, റാഞ്ചിയ കപ്പലിൽ നിന്ന് 17 പേരെ രക്ഷപ്പെടുത്തി; 35 കടൽക്കൊള്ളക്കാർ കീഴടങ്ങി

ഇന്ത്യൻ തീരത്ത് നിന്ന് 2600 കിലോമീറ്റർ അകലെ റൂയെൻ കപ്പലിനെ ഐഎൻഎസ് കൊൽക്കത്ത തടഞ്ഞുവെക്കുകയായിരുന്നു. ഐഎൻഎസ് സുഭദ്ര, ഹെയ്ൽ ആർപിഎ, പി8ഐ സമുദ്ര പട്രോളിംഗ് വിമാനം, മാർക്കോസ്-ഫറാർ എന്നിവയുടെ സഹായവും ലഭിച്ചു. കപ്പലിൽ നിന്ന് അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും നിരോധിത വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

 

സൊമാലിയൻ കടൽക്കൊള്ളക്കാർ ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന കപ്പലുകളെ റുയെനെ വെച്ച് റാഞ്ചാനുള്ള പദ്ധതികൾ പരാജയപ്പെടുത്തിയതായി നാവികസേന അറിയിച്ചു. കടൽക്കൊള്ളക്കാരോട് കീഴടങ്ങാനും കപ്പലിനെയും സാധാരണക്കാരെയും വിട്ടയക്കാനും ആവശ്യപ്പെട്ടു. സമുദ്ര സുരക്ഷയ്ക്കും മേഖലയിലെ നാവികരുടെ സുരക്ഷയ്ക്കും നാവികസേന പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Keywords: Indian navy, MV Ruen, Ship, National, New Delhi, Arabian Sea, INS, Kolkata, Somalia, Pirates, Indian navy rescues crew of hijacked vessel MV Ruen; captures 35 pirates.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia