SWISS-TOWER 24/07/2023

Rohingyas | 'രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം'; അനധികൃതമായി കുടിയേറിയ റോഹിംഗ്യകള്‍ക്ക് ഇന്‍ഡ്യയില്‍ താമസിക്കാന്‍ മൗലികാവകാശമില്ലെന്ന് സുപ്രീംകോടതിയോട് കേന്ദ്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) അനധികൃതമായി കുടിയേറിയ റോഹിംഗ്യന്‍ മുസ്ലിംകള്‍ക്ക് ഇന്‍ഡ്യയില്‍ താമസിക്കാന്‍ മൗലികാവകാശമില്ലെന്ന് സുപ്രീംകോടതിയോട് കേന്ദ്രം. ഇവര്‍ക്ക് അഭയാര്‍ഥി പദവി നല്‍കാന്‍ ഉത്തരവിടരുതെന്ന് കേന്ദ്രസര്‍കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

അനധികൃതമായി എത്തിയ റോഹിംഗ്യന്‍ മുസ്ലിങ്ങള്‍, പൗരത്വം ലഭിക്കുന്നതിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും കരസ്ഥമാക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്രസര്‍കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

ഇവര്‍ മനുഷ്യക്കടത്ത്, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പെടുകയാണ്. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി എത്തുന്നവര്‍ അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടനയില്‍ മാറ്റംവരുത്തുകയാണെന്നും കേന്ദ്രസര്‍കാര്‍ ആരോപിക്കുന്നു.

അനധികൃതമായി എത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട റോഹിംഗ്യന്‍ മുസ്ലിംകളെ വിട്ടയയ്ക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് അഭയാര്‍ഥി പദവി നല്‍കുന്നതുപോലെ റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്കും പദവി നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദ പ്രകാരം അന്തസോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശമുണ്ട്. എന്നാല്‍, ഇന്‍ഡ്യയില്‍ സ്ഥിരതാമസത്തിനുള്ള അവകാശം ഇല്ല. ആ അവകാശം ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ഉള്ളൂവെന്നും കേന്ദ്ര സര്‍കാര്‍ വ്യക്തമാക്കുന്നു.

Rohingyas | 'രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം'; അനധികൃതമായി കുടിയേറിയ റോഹിംഗ്യകള്‍ക്ക് ഇന്‍ഡ്യയില്‍ താമസിക്കാന്‍ മൗലികാവകാശമില്ലെന്ന് സുപ്രീംകോടതിയോട് കേന്ദ്രം

അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈകമിഷണറില്‍നിന്ന് ചില റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ അഭയാര്‍ഥി കാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ടെന്നും ഈ കാര്‍ഡ് ചൂണ്ടിക്കാട്ടിയാണ് അഭയാര്‍ഥി പദവിക്കായി ശ്രമിക്കുന്നതെന്നും കേന്ദ്രം പറഞ്ഞു. 1951ലെ യുഎന്‍ അഭയാര്‍ഥി കണ്‍വന്‍ഷനിലും തുടര്‍ന്നുള്ള പ്രോടോകോളിലും ഇന്‍ഡ്യ ഒപ്പുവച്ചിട്ടില്ലാത്തതിനാല്‍ ആഭ്യന്തര നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും കേന്ദ്രം ചൂണ്ടികാണിച്ചു.

അഭയാര്‍ഥി പദവി നല്‍കുന്നത് നയപരമായ വിഷയമാണെന്നും അതില്‍ ഇടപെടരുതെന്നുമാണ് സര്‍കാര്‍ ആവശ്യം. അനധികൃതമായി എത്തിയ ഇവര്‍ക്ക് ഇന്‍ഡ്യയില്‍ സ്ഥിരതാമസമാക്കാന്‍ യാതൊരു അവകാശവുമില്ലെന്നും കേന്ദ്രം അറിയിച്ചു. അതിനാല്‍ അനധികൃതമായി എത്തുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ തുടരുമെന്നും കേന്ദ്രസര്‍കാര്‍ വ്യക്തമാക്കി.

Keywords: News, National, National-News, Malayalam-News, Illegal Rohingyas, No Fundamental Right, Reside, India, Asserts, Govt, SC, Supreme Court Of India, Refugee, Illegal Rohingyas have no fundamental right to reside in India, asserts govt in SC.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia