Shobha Karandlaje | തമിഴ്‌നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബെംഗ്‌ളൂറിലെത്തി സ്‌ഫോടനം നടത്തുന്നെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി സ്ഥാനാര്‍ഥി ശോഭ കരന്തലജെ; കേരളത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മിണ്ടാട്ടമില്ല

 


ബെംഗ്‌ളൂറു: (KVARTHA) തമിഴ്‌നാട്ടുകാര്‍ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ ബെംഗ്‌ളൂറു നോര്‍തിലെ ബി ജെ പി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെ, പക്ഷേ കേരളത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മിണ്ടാട്ടമില്ല. തമിഴ്‌നാട്ടില്‍നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബെംഗ്‌ളൂറിലെത്തി സ്‌ഫോടനം നടത്തുന്നെന്ന പരാമര്‍ശത്തിലാണ് ശോഭ കരന്തലജെ മാപ്പ് പറഞ്ഞത്.

തമിഴ്‌നാട്ടുകാരെ മൊത്തത്തില്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണെന്നും രാമേശ്വരം കഫെയിലെ സ്‌ഫോടനം നടത്തിയ ആളുകള്‍ കൃഷ്ണഗിരി കാടുകളില്‍ നിന്നാണ് ഭീകര പരിശീലനം നേടിയതെന്ന് പറയാനാണ് താന്‍ ഉദ്ദേശിച്ചതെന്നും ശോഭ കരന്തലജെ വിശദീകരിച്ചു.

പ്രതിഷേധം കടുത്തതോടെയാണ് തമിഴ്‌നാട്ടുകാരെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മാത്രം ശോഭ കരന്തലജെ മാപ്പ് പറഞ്ഞത്. എന്നാല്‍, 'കേരളത്തില്‍ നിന്ന് ആളുകളെത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്ന' കേരളത്തെ കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ ശോഭ കരന്തലജെ പിന്‍വലിച്ചില്ല.

'ഒരാള്‍ തമിഴ്‌നാട്ടില്‍നിന്ന് വന്ന് ഒരു കഫേയില്‍ ബോംബ് വച്ചു. ഡെല്‍ഹിയില്‍നിന്നു മറ്റൊരാള്‍ വന്ന് നിയമസഭയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നു. കേരളത്തില്‍നിന്നു മറ്റൊരാള്‍ വന്ന് കോളജ് വിദ്യാര്‍ഥികള്‍ക്കു നേരെ ആസിഡ് ഒഴിക്കുന്നു. കോണ്‍ഗ്രസ് സര്‍കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല. ബെംഗ്‌ളൂറില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയവര്‍ക്കെതിരെ ആക്രമണം നടന്നെന്നും'- ശോഭ ആരോപിച്ചു.

Shobha Karandlaje | തമിഴ്‌നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബെംഗ്‌ളൂറിലെത്തി സ്‌ഫോടനം നടത്തുന്നെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി സ്ഥാനാര്‍ഥി ശോഭ കരന്തലജെ; കേരളത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മിണ്ടാട്ടമില്ല

ബെംഗ്‌ളൂരു നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട ബി ജെ പി പ്രതിഷേധത്തിനിടെ ചില ഇന്‍ഗ്ലീഷ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ശോഭയുടെ വിദ്വേഷ പരാമര്‍ശം.

അതേസമയം, ശോഭയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ തിരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ശോഭ കരന്തലജെയുടെ വിവാദ പരാമര്‍ശം ബി ജെ പിക്കെതിരെ ആയുധമാക്കാന്‍ ഒരുങ്ങുകയായിരുന്നു ഡി എം കെ. നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമീഷന്‍ എന്ത് ചെയ്യുകയാണെന്ന് ഡി എം കെ എംപി പി വില്‍സണ്‍ ചോദിച്ചു. വിഷയത്തില്‍ എ ഐ എ ഡി എം കെയും ശോഭക്കെതിരെ രംഗത്ത് വന്നതോടെ സംസ്ഥന ബി ജെ പി പ്രതിരോധത്തിലായി.

Keywords: News, National, National-News, Politics-News, Forgiveness, Union Minister, Shobha Karandlaje, Apologises, Tamil Nadu Remark, Bengaluru News, Bharatiya Janata Party (BJP) leader, Rameshwaram Cafe Blast, Hate Speech, Kerala, 'I Ask For Forgiveness': Union Minister Shobha Karandlaje Apologises For Tamil Nadu Remark.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia