Follow KVARTHA on Google news Follow Us!
ad

Passion Fruits | പാഷന്‍ ഫ്രൂടിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം!

ശരീരത്തിന് രോഗ പ്രതിരോധ ശേഷി നൽകാനും സഹായിക്കും Passion Fruit, Health, Lifestyle, ആരോഗ്യ വാർത്തകൾ
കൊച്ചി: (KVARTHA) വീടുകളിൽ സാധാരണയായി ഉണ്ടാകുന്ന ഒരു വള്ളിച്ചെടിയിൽ നിന്നാണ് പാഷൻ ഫ്രൂട് (Passion Fruit) ലഭ്യമാകുന്നത്. മാർകറ്റിൽ നിന്നും ഇത് സുലഭമായി കിട്ടും. രുചിക്കൊപ്പം അപാരമായ ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. പ്രത്യേക തരം പാനീയങ്ങളും ഇത് വെച്ചുണ്ടാക്കാറുണ്ട്. ശരീരത്തിന് രോഗ പ്രതിരോധ ശേഷി നൽകാൻ പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സിയും ആൽഫ കരോട്ടീനും സഹായിക്കും. രോഗ പ്രതിരോധ ശേഷി വർധിക്കുംതോറും അടിക്കടി വരുന്ന അസുഖങ്ങളെ തടയാനാവും.
 
Health Benefits of Passion Fruit

പാഷൻ ഫ്രൂട്ടിൽ ധാരാളം ഇരുമ്പ് സത്ത് അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിലെ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കും. ചർമ്മ സംരക്ഷണത്തിനും ചർമ്മത്തിന്റെ സുഗമമായ ആരോഗ്യത്തിനും പാഷൻ ഫ്രൂട് കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ശാരീരിക ആരോഗ്യത്തിനുമപ്പുറം മാനസിക ആരോഗ്യത്തിനും ഫലപ്രദമാണ് പാഷൻ ഫ്രൂട്. സമ്മർദം കുറയ്ക്കാനും ഉത്കണ്ഠ അകറ്റാനും ഈ പഴം സഹായിക്കുന്നു.

കണ്ണുകളുടെ മികച്ച ആരോഗ്യത്തിനും പാഷൻ ഫ്രൂട് നല്ലതാണ്. ഹൃദ്രോഗ സാധ്യത വിദൂരമാക്കാനും ഗുണം ചെയ്യും. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഹൃദയത്തിന് മികച്ച ആരോഗ്യം പ്രധാനം ചെയ്യുന്നു. ഇതിലെ നാരുകളും ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഘടകമാണ്. പൊട്ടാസ്യം, കാൽസ്യം, അയൺ, ഫൈബർ, ഫോസ്‌ഫറസ്‌, നിയാസിൻ, വിറ്റാമിൻ ബി 6 എന്നിവയെല്ലാം പാഷൻ ഫ്രൂട്ടിൽ കാണാം. ഇതെല്ലാം നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ധാതുക്കളാണ്.

കൂടാതെ പാഷൻ ഫ്രൂട്ടിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തക്കുഴലുകളിൽ നിന്ന് അധികമുള്ള കൊളസ്ട്രോളിനെ നീക്കാൻ സഹായിക്കും. ശരീരത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിതമാക്കാനും പാഷൻ ഫ്രൂട് സഹായിക്കും. മഗ്നീഷ്യവും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ അലർജി ഉള്ളവരോ മറ്റ് ശാരീരിക പ്രശ്‌നങ്ങൾ ഉള്ളവരോ പാഷൻ ഫ്രൂടിൻറെ കാര്യത്തിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്.

Keywords:  Passion Fruit, Health, Lifestyle, Kochi, Immunity, Benefits, Vitamins, Karyotin, Iron, Hemoglobin, Anti Oxides, Mental, Anxiety, Depression, Potassium, Health Benefits of Passion Fruit.

Post a Comment