Follow KVARTHA on Google news Follow Us!
ad

Lemon Water | ദാഹവും ക്ഷീണവും അകറ്റുക മാത്രമല്ല, നാരങ്ങയില്‍ അടങ്ങിയിരിക്കുന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍!

വിറ്റാമിൻ സിയുടെ ഉറവിടം Lemon Water, Health, Lifestyle, ആരോഗ്യ വാർത്തകൾ
കൊച്ചി: (KVARTHA) നാരങ്ങ വെള്ളം കുടിക്കാത്തവർ ചുരുക്കമായിരിക്കും. ദാഹവും ക്ഷീണവും അകറ്റാൻ വെള്ളം കഴിഞ്ഞാൽ സാധാരണ മലയാളികൾ ആശ്രയിക്കുന്നത് നാരങ്ങ വെള്ളമാണ്. നാരങ്ങയുടെ മണവും രുചിയും ഇഷ്ടപ്പെടാത്തവരും കുറവ് തന്നെയാണ്. ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമായ നാരങ്ങ വെള്ളം പ്രകൃതിദത്തമായ മധുര പാനീയമാണ്. വിറ്റാമിൻ സിയുടെ ഉറവിടമായ നാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ അറിയാമോ?

Health benefits of lemon water

നമ്മുടെ ശരീരത്തിന് ആവശ്യമായ പല ധാതുക്കളും നാരങ്ങ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിൻ സി നമ്മുടെ ശരീരത്തിലെ കൊളാജൻ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നതിനൊപ്പം ദഹന പ്രക്രിയ സുഗമമാക്കാനും സഹായിക്കും. അത് കൊണ്ട് ഇടയ്ക്കിടെ മറ്റു ശീതള പാനീയങ്ങൾ കുടിക്കുന്നതിന് പകരം നാരങ്ങ വെള്ളം കുടിക്കാവുന്നതാണ്.

നാരങ്ങയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റും ആന്റി-ഏജിംഗ് ഗുണങ്ങളും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. മറ്റു ജൂസുകളുമായി താരതമ്യം ചെയ്യുമ്പോൾ നാരങ്ങ വെള്ളത്തിൽ കലോറി കുറവാണ്. അത് കൊണ്ട് ശരീരത്തെ അമിതവണ്ണത്തിൽ നിന്ന് സംരക്ഷിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. തലച്ചോറിലെ രക്തയോട്ടം നിലനിർത്താനും ചർമ്മ സംരക്ഷണത്തിനും നാരങ്ങ വെള്ളം നല്ലതാണ്. ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് ചർമ്മത്തിന് സംരക്ഷണം നൽകുന്നു.

നാരുകൾ നിറഞ്ഞതാണ് നാരങ്ങയുടെ തൊലി. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. അമിതമായ വിശപ്പ് നിയന്ത്രിക്കാനും വയറ് നിറഞ്ഞ അനുഭൂതി നൽകാനും നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. സമ്മർദം കുറയ്ക്കാനും നാരങ്ങ വെള്ളം നല്ലതാണെന്ന് പറയുന്നു. വൃക്കയിലെ കല്ലുകൾ ഒഴിവാക്കാനും സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന സിട്രസ് കാൽസ്യം ആഗീരണം ചെയ്യാനും ഗുണകരമാണ്.

മസ്തിഷ്ക വീക്കം കുറയ്ക്കാനും നാരങ്ങ ഗുണകരമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ നീണ്ടു പോകുന്നു നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ. ചൂട് കാലമാണ്, നല്ല ദാഹവും ക്ഷീണവും ഉണ്ടാവാൻ സാധ്യത കൂടുതലുള്ള കാലാവസ്ഥ കൂടിയാണ്. ഇത്തരം സാഹചര്യങ്ങളിൽ മറ്റു ശീതള പാനീയങ്ങൾക്ക് പകരം ആരോഗ്യകരമായ നാരങ്ങ വെള്ളം കുടിക്കാവുന്നതാണ്.
  
News, National, Lemon Water, Health, Lifestyle, Vitamin C, Brain, Skin, Cool Drinks, Health benefits of lemon water.

Keywords: News, National, Lemon Water, Health, Lifestyle, Vitamin C, Brain, Skin, Cool Drinks, Health benefits of lemon water.
< !- START disable copy paste -->

Post a Comment