Mint Water | പുതിനയിട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ! ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയാം

 


ന്യൂഡെൽഹി: (KVARTHA) സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളിൽ പെട്ട ഒരിനം ഔഷധ സസ്യമാണ് പുതിന. മെന്തോൾ എന്ന തൈലം വാറ്റിയെടുക്കുന്നത് പുതിനയിൽ നിന്നാണ്. ഒരുപാട് ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ പുതിനക്ക് ഔഷധ ഗുണങ്ങളുമുണ്ട്. ഭക്ഷണം പാചകം ചെയ്യുമ്പോൾ മണത്തിനോ സലാഡിനോ അല്ലെങ്കിൽ പുതിയിന ജ്യൂസുമൊക്കെ ഉണ്ടാക്കാനോ ആണ് പുതിന സാധാരണ നമ്മള്‍ ഉപയോഗിക്കാറാണുള്ളത്. എന്നാൽ പുതിനയിട്ട വെള്ളം കുടിച്ച് നോക്കിയിട്ടുണ്ടോ?
  
Mint Water | പുതിനയിട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ! ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയാം


ആരോഗ്യത്തിന് ഏറെ ഗുണകരം

രാവിലെ ഉറക്കമുണർന്ന ശേഷം തേയില ചായക്ക് പകരം പുതിന ചായയോ പുതിന വെള്ളമോ കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊർജം ലഭ്യമാകുവാൻ സഹായകരമാകും. ദഹന പ്രക്രിയ വേഗത്തിലാക്കാൻ ഏറെ ഗുണം ചെയ്യുന്ന ഇലകളാണിത്. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ, ഗുണങ്ങൾ വയറുവേദന ദഹനക്കേട്, വയറുവീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കും. വിഷാദരോഗത്തെ പ്രതിരോധിക്കാനും പുതിന വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ഉത്കണ്ഠ, സമ്മർദം പോലെയുള്ള പ്രശ്നങ്ങൾക്കും പുതിന വെള്ളം ഫലപ്രദമാണ്.

മാത്രമല്ല വായ്പുണ്ണ്, വായ്നാറ്റം, മോണയിലെ രക്തസ്രാവം തടയാനും വായയുടെ ഉൾഭാഗം നല്ല രീതിയിൽ വൃത്തിയാക്കി കിട്ടാനും പുതിയിനയിൽ അടങ്ങിയിട്ടുള്ള ആന്റിസെപ്റ്റിക് ഗുണങ്ങൾ സഹായകരമാകുന്നു. വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും വായ്‌നാറ്റം കുറയുവാനും ആഗ്രഹിക്കുന്നവർ പുതിയിന ഇല വെള്ളം രാവിലെ കുടിക്കുക. വായ് നാറ്റത്തിന് പുതിയിന വെള്ളം ഫലപ്രദമാണ്. പുതിയിനയിലെ മെന്തോൾ ശ്വസനം മെച്ചപ്പെടുത്താൻ കഴിവുള്ള പദാർത്ഥമാണ്.

ജലദോഷം, പനി എന്നിവ കുറയ്ക്കുന്നതിന് പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗുണകരമാണ്. ദഹനം എളുപ്പമാക്കുവാനും പുതിന നല്ലതാണ്. ദഹന പ്രശ്നങ്ങൾ, മലബന്ധം, ഗ്യാസ് ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കുവാനും മികച്ചതാണ്. ദഹനത്തിനും അത്യുത്തമമാണ്. പുതിന വെള്ളം കുടിക്കുന്നത് കൊണ്ട് ചർമ്മത്തിനുമുണ്ട് ഏറെ ഗുണങ്ങൾ. ചർമത്തിന് നല്ല നിറം നൽകുകയും യുവത്വം നില നിർത്തുകയും ചെയ്യും.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Health benefits of drinking mint water.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia