Man Killed | ഒരാഴ്ചക്കിടെ പൊലിഞ്ഞത് 3 ജീവനുകള്‍; ഗൂഡല്ലൂരില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം
Mar 15, 2024, 12:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (KVARTHA) തമിഴ്‌നാട് ഗൂഡല്ലൂരില്‍ വീണ്ടും കാട്ടാന ആക്രമണം. 25 കാരനായ യുവാവിന് ദാരുണാന്ത്യം. ഓവാലി പഞ്ചായത് പെരിയ ചൂണ്ടിയില്‍ സ്വദേശി പ്രശാന്ത് ആണ് മരിച്ചത്. വ്യാഴാഴ്ച (14.03.2024) രാത്രി 10.45 ഓടെയാണ് ദാരുണസംഭവം.
സമീപത്തെ വിനായഗര്‍ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ ഊട്ടി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച (15.03.2024) രാവിലെ ആറുമണിയോടെ മരിച്ചു.
സമീപത്തെ വനപ്രദേശത്തുനിന്നും ഇറങ്ങിവന്ന ആന യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പ്രേദശവാസികള്‍ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരില്‍ മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശത്തെ പരിസരവാസികള്‍ പ്രതിഷേധത്തിലാണ്.
Keywords: News, National, National-News, Regional-News, Gudalur News, Man, Killed, Youth, Elephant Attack, Protest, Hospital, Treatment, Temple, Gudalur: Man killed in elephant attack.
Keywords: News, National, National-News, Regional-News, Gudalur News, Man, Killed, Youth, Elephant Attack, Protest, Hospital, Treatment, Temple, Gudalur: Man killed in elephant attack.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.