Follow KVARTHA on Google news Follow Us!
ad

Banned | മലയാളത്തില്‍ നിന്നുള്ള 'യെസ്മ' അടക്കം അശ്ലീല ഉള്ളടക്കങ്ങള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയ 18 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്ര സര്‍കാര്‍ നിരോധിച്ചു

തീരുമാനം കുട്ടികളുടെയും സ്ത്രീകളുടെയും അവകാശം അടക്കം മുന്‍നിര്‍ത്തി Government, Banned, 18, OTT Platforms, India, Social Media
ന്യൂഡെല്‍ഹി: (KVARTHA) അശ്ലീല ഉള്ളടക്കങ്ങള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്ര സര്‍കാര്‍ നിരോധിച്ചു. സൈബര്‍ ലോകത്തെ അശ്ലീലവും അശ്ലീല ഉള്ളടക്കങ്ങളും തടയുന്നതിനായി വ്യാഴാഴ്ച (14.03.2024) ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (ഐ ആന്‍ഡ് ബി) 18 ഓളം ഒടിടി പ്ലാറ്റ്‌ഫോമുകളാണ് നിരോധിച്ചത്.

ധാര്‍മിക നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതും അശ്ലീലമായ കണ്ടന്റുകളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാത്തതുമാണ് സര്‍കാറിന്റെ നിലപാടെന്ന് പുതിയ നിരോധനം സംബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ വ്യക്തമാക്കി.

2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ അനുസരിച്ചാണ് സര്‍കാര്‍ തീരുമാനം. ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിലുള്ള വിപുലമായ കൂടിയാലോചനകള്‍ അടക്കം നടത്തി കുട്ടികളുടെയും സ്ത്രീകളുടെയും അവകാശം അടക്കം മുന്‍നിര്‍ത്തിയാണ് സര്‍കാര്‍ തീരുമാനമെന്ന് മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ അറിയിച്ചു.


മലയാളത്തില്‍ നിന്നുള്ള അഡള്‍ട് കണ്ടന്റ് പ്ലാറ്റ്‌ഫോം യെസ്മയും നിരോധിച്ചവയില്‍പെടുന്നു. ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട് അദ്ദ, ട്രൈ ഫ്‌ലികുകള്‍, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ്എക്സ്, മോജ്ഫ്‌ലിക്സ്, ഹോട് ഷോട്സ് വിഐപി, ഫുഗി, ചികൂഫ്‌ലിക്സ്, പ്രൈം പ്ലേ എന്നീ പ്ലാറ്റ്‌ഫോമുകളാണ് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്.

അശ്ലീല കണ്ടന്റുകള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയ 18 ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെയാണ് നടപടിയെടുത്തതെന്നാണ് കേന്ദ്രം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഈ 18 പ്ലാറ്റ്ഫോമുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന 19 വെബ്സൈറ്റുകള്‍, 10 ആപുകള്‍, 57 സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്.

Keywords: News, National, National-News, Social-Media-News, Government, Banned, 18, OTT Platforms, India, Social Media, Government bans 18 OTT platforms.

Post a Comment