Follow KVARTHA on Google news Follow Us!
ad

Gold Price | റെകോഡ് ഭേദിച്ച് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 200 രൂപ വര്‍ധിച്ചു

ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപ Gold Price, Silver Price, Gold News
കൊച്ചി: (KVARTHA) സംസ്ഥാനത്ത് റെകോഡ് ഭേദിച്ച് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണനിരക്ക്. തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 200 രൂപ വര്‍ധിച്ച് സ്വര്‍ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരിക്കുകയാണ് സ്വര്‍ണം.

ബുധനാഴ്ച (06.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5970 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 47760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4955 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 39640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം 01 രൂപ വര്‍ധനവ് രേഖപ്പെടുത്തിയ വെള്ളി വിലയില്‍ ബുധനാഴ്ച മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.


ചൊവ്വാഴ്ച (05.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും ഒരു പവന്‍ 22 കാരറ്റിന് 560 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5945 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 47560 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 18 കാരറ്റിന് 480 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4935 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 39480 രൂപയിലുമാണ് വ്യാപാരം നടന്നത്.

ചൊവ്വാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 78 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

Keywords: News, Kerala, Kerala-News, Malayalam-News, Business-News, Gold Price, Gold Rate, Silver Price, Gold News, Gold Price March 06 Kerala.

Post a Comment