Follow KVARTHA on Google news Follow Us!
ad

Gold Price | റെകോഡ് ഭേദിച്ച് സ്വര്‍ണവില; പവന് 560 രൂപ വര്‍ധിച്ച് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപ Gold Price, Silver Price, Gold News
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണം, വെള്ളി നിരക്കുകള്‍. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 560 രൂപ വര്‍ധിച്ച് സ്വര്‍ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരിക്കുകയാണ്.

ചൊവ്വാഴ്ച (05.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും ഒരു പവന്‍ 22 കാരറ്റിന് 560 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5945 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 47560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 18 കാരറ്റിന് 480 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4935 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 39480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ചൊവ്വാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

തിങ്കളാഴ്ച (04.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5875 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 47000 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4875 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 39000 രൂപയിലുമാണ് വ്യാപാരം നടന്നത്. തിങ്കളാഴ്ച വെള്ളി വിലയിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.


ശനിയാഴ്ച (02.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും ഒരു പവന്‍ 22 കാരറ്റിന് 680 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5875 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 47000 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ഇതേവിലയില്‍ തന്നെയാണ് 22 കാരറ്റ് സ്വര്‍ണത്തിന് ഞായറാഴ്ചയും (03.03.2024) വ്യാപാരം നടന്നത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും ഒരു പവന്‍ 18 കാരറ്റിന് 600 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4875 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 39000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേവിലയില്‍ തന്നെയാണ് 18 കാരറ്റ് സ്വര്‍ണത്തിന് ഞായറാഴ്ചയും വ്യാപാരം നടന്നത്.

ശനിയാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 77 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

Keywords: News, Kerala, Kerala-News, Malayalam-News, Business-News, Gold Price, Gold Rate, Silver Price, Gold News, Gold Price March 05 Kerala.

Post a Comment