Follow KVARTHA on Google news Follow Us!
ad

Bone's Health | എല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിന് ഈ ഭക്ഷണ ശീലങ്ങള്‍ പിന്തുടരാം

പോഷകാഹാരങ്ങളും വിറ്റാമിനുകളും സഹായിക്കുന്നു Bone health, Health, Lifestyle, ആരോഗ്യ വാർത്തകൾ
കൊച്ചി: (KVARTHA) മനുഷ്യ ശരീരത്തിന്റെ ആരോഗ്യത്തിന് എല്ലുകളുടെ ആരോഗ്യം പ്രധാനമാണ്. എല്ലുകളുടെ ബലവും ശക്തിയും പേശികളുടെ ആരോഗ്യവും ശാരീരിക ആരോഗ്യത്തിൽ ഏറെ പ്രാധാന്യമുള്ള കാര്യമാണ്. എല്ലുകളുടെ ആരോഗ്യത്തിന് പോഷകാഹാരങ്ങളും വിറ്റാമിനുകളും സഹായിക്കുന്നു. പോഷക സമൃദ്ധമായ ആഹാരത്തിലൂടെയും നല്ല വ്യായാമത്തിലൂടെയും എല്ലുകളുടെയും പേശികളുടെയും ആരോഗ്യം നില നിർത്താം.

Foods that boost bone health

ആരോഗ്യം എന്ന് പറയുന്നത് ഭക്ഷണത്തിന്റെ സ്രോതസ് പോലെയാണ്. നല്ല ഭക്ഷണങ്ങൾ നല്ല ആരോഗ്യം പ്രധാനം ചെയ്യും. കാത്സ്യം മുതൽ വിറ്റാമിൻ ഡി, വിറ്റാമിൻ കെ വിറ്റാമിൻ എ, പ്രോട്ടീൻ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. കടും പച്ച ഇലക്കറികളിൽ വിറ്റാമിൻ ഡി, വിറ്റാമിൻ കെ എന്നിവ ധാരാളം ഉള്ളതിനാൽ ഇവ ദൈനം ദിന ഭക്ഷണങ്ങളുടെ ഭാഗമാക്കാം. സിട്രസ് പഴങ്ങളിൽ നിന്ന് വിറ്റാമിൻ എ യും ലഭ്യമാണ്. നട്സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടെ പ്രോടീൻ, സിങ്ക് പോലെയുള്ള പോഷകങ്ങളും ലഭ്യമാകുന്നു.

ഇലക്കറികളിൽ പെട്ട ചീരയും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പോഷക മൂല്യങ്ങൾക്കൊപ്പം എല്ലുകളുടെ ആരോഗ്യത്തിനുതകുന്ന വിറ്റാമിനുകളും ചീരയിൽ നിന്ന് ലഭ്യമാണ്. പ്രോട്ടീനുകൾ കൊണ്ട് സമൃദ്ധമായ മുട്ടയും എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. നമ്മുടെ ശരീരത്തിലേയ്ക്ക് കാത്സ്യത്തെ എത്തിക്കുവാൻ വിറ്റാമിൻ ഡി സഹായിക്കുന്നു. വിറ്റാമിൻ ഡിയും മുട്ടയിൽ ധാരാളമുള്ളതിനാൽ പതിവ് ശീലമാക്കാവുന്നതാണ്.

നാരുകൾ, പ്രോട്ടീൻ, മറ്റ് ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ബീൻസും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് നല്ലതാണ്. സോയ ബീൻസ്, ഗ്രീൻ ബീൻസ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക. പ്രോട്ടീന്റെ കലവറയായ തൈരും ആഹാരത്തിൽ ചേർക്കാവുന്നതാണ്. പയർ വർഗങ്ങളും കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്. കൊഴുപ്പ് കുറഞ്ഞ ആഹാരം കൂടിയാണ് പയർ വർഗങ്ങൾ. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, ഫൈബർ എന്നിവ പ്രധാനം ചെയ്യാനും ഇതിന് കഴിവുണ്ട്. സിങ്കും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ആന്റിഓക്സിഡന്റുകളുടെ ഉറവിടമായ ഡാർക്ക് ചോക്ലേറ്റും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കാൽസ്യവും പ്രോടീനും ധാരാളം അടങ്ങിയിട്ടുള്ള ചീസും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നിങ്ങൾക്ക് ശാരീരിക പ്രശ്നങ്ങളോ മറ്റോ ഉണ്ടെങ്കിൽ തീർച്ചയായും ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിന് മുൻഗണന നൽകി കൊണ്ടാവണം ഡയറ്റുകൾ തിരഞ്ഞെടുക്കേണ്ടത്.

Keywords: Bone health, Health, Lifestyle, Kochi, Calcium, Muscles, Vitamins, Proteins, Zing, Fiber, Fruits, Dark Chocolates, Cheese, Diet, Foods that boost bone health.
< !- START disable copy paste -->

Post a Comment