Flipkart UPI | സ്വന്തം 'യുപിഐ' സേവനവുമായി ഫ്ലിപ്കാർട്ട്; ആമസോൺ, പേടിഎം, ഫോൺപേ തുടങ്ങിയവയ്ക്ക് ഭീഷണിയോ? സവിശേഷതകൾ അറിയാം

 


ന്യൂഡെൽഹി: (KVARTHA) ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ട് യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI) സേവനം ആരംഭിച്ചു. ഈ യുപിഐ വഴി ഉപഭോക്താക്കൾക്ക് ആപ്പിനുള്ളിലും പുറത്തും ഓൺലൈൻ, ഓഫ്‌ലൈൻ പേയ്‌മെൻ്റുകളുടെ സൗകര്യം ലഭിക്കും. ആക്‌സിസ് ബാങ്കുമായി സഹകരിച്ച് ഈ സേവനം തുടക്കത്തിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

Flipkart UPI | സ്വന്തം 'യുപിഐ' സേവനവുമായി ഫ്ലിപ്കാർട്ട്; ആമസോൺ, പേടിഎം, ഫോൺപേ തുടങ്ങിയവയ്ക്ക് ഭീഷണിയോ? സവിശേഷതകൾ അറിയാം

മൂന്നാം കക്ഷി ആപ്പുകളെ ആശ്രയിക്കുന്നത് കുറയും

പേടിഎം, ഫോൺപേ, ഗൂഗിൾ പേ, ആമസോൺ പേ തുടങ്ങിയ മൂന്നാം കക്ഷി യുപിഐ ആപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇതിലൂടെ ഫ്ലിപ്കാർട്ട് പദ്ധതിയിടുന്നു. കമ്പനിക്ക് 50 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 14 ലക്ഷം വിൽപനക്കാരുമുണ്ട്. വ്യാപാരികൾക്കും വ്യക്തികൾക്കും പേയ്‌മെൻ്റുകൾ നടത്തുന്നതിന് ഫ്ലിപ്പ്കാർട്ട് ആപ്പിൽ യുപിഐ ഐഡി സൃഷ്ടിക്കാൻ കഴിയും കൂടാതെ ആപ്പുകൾ മാറാതെ തന്നെ പണം അടയ്ക്കാനും കഴിയും.

ക്യുആർ കോഡ് സ്കാൻ ചെയ്ത് ഫ്ലിപ്പ്കാർട്ട് മാർക്കറ്റിന് പുറത്ത് പണമിടപാടുകൾ നടത്താനും ഫ്ലിപ്പ്കാർട്ട് യുപിഐ ഉപയോഗിക്കാം. 2022-ൽ ഫോൺപേയിൽ നിന്ന് വേർപെടുത്തിയതുമുതൽ, ഫ്ലിപ്പ്കാർട്ട് സ്വന്തം യൂപിഐ അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഏത് ബാങ്ക് അക്കൗണ്ടും ഉള്ള ഉപയോക്താക്കൾക്ക് ഫ്ലിപ്കാർട്ടിൽ സൗജന്യമായി യുപിഐ ഐഡി സൃഷ്ടിക്കാനാകും. എന്നിരുന്നാലും, നിലവിൽ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ മാത്രമാണ് സേവനം ലഭ്യമാവുക.
വരും ദിവസങ്ങളിൽ ഐഫോൺ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Keywords:  Flipkart, UPI, Lifestyle, National, Amazon, PhonePe, Paytm, Google Pay,  Apps, Company, Traders, Market, Payments, Id, QR Code, Bank, Account, Android, Smartphone, iPhone, Flipkart launches its own UPI service to rival Amazon, Paytm and PhonePe.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia